Categories
മാധ്യമങ്ങൾ പ്രതിപക്ഷത്തിൻ്റെ ധർമ്മം ചെയ്യണം; കാസർഗോഡ് പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ് സാനു എസ്.പണിക്കർ
Trending News
മകനെ കൊലപ്പെടുത്താൻ ശ്രമിച്ചശേഷം അച്ഛൻ ജീവനൊടുക്കി
കേരളത്തിൽ ആദ്യമായി നിർമ്മിച്ച ‘മിയാവാക്കി’ വനവൽക്കരണം; 400 വൃക്ഷതൈകളാണ് നട്ടു സംരക്ഷിച്ചുവരുന്നത്; നാലാം വാർഷികാഘോഷം നടന്നു
മല്ലു ഹിന്ദു ഗ്രൂപ്പ് വിവാദം; ഉദ്യോഗസ്ഥനെതിരെ കടുത്ത നടപടിക്ക് സാധ്യത; ഡിജിപി റിപ്പോർട്ട് കൈമാറി; ഫോൺ ഹാക്ക് ചെയ്തിട്ടില്ലെന്ന് പോലീസ്
കാഞ്ഞങ്ങാട്: ജനാധിപത്യത്തിൻ്റെ നാലാം തൂണായ മാധ്യമങ്ങളെ നിലനിർത്തേണ്ടത് എല്ലാവരുടെയും കടമയാണെന്നും മാധ്യമങ്ങൾ പ്രതിപക്ഷത്തിൻ്റെ ധർമ്മം നിർവഹിക്കാൻ തയ്യാറാവണമെന്നും കാസർഗോഡ് പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ് സാനു എസ്.പണിക്കർ പറഞ്ഞു. ഹോസ്ദുർഗ്ഗ് കോടതി പ്ലാറ്റിനം ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന മാധ്യമ സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമപ്രവർത്തകരുടെ സംരക്ഷണത്തിനായി ശക്തമായ നിയമനിർമ്മാണം നടത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Also Read
കാഞ്ഞങ്ങാട് എം.എൽ.എ ഇ.ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. ജില്ലാ ഗവൺമെന്റ് ബ്ലീഡർ പി.വേണുഗോപാലൻ നായർ, കാസർഗോഡ് ബാർ അസോസിയേഷൻ പ്രസിഡണ്ട് കെ.മണികണ്ഠൻ നമ്പ്യാർ എന്നിവർ ആശംസകൾ നേർന്നു. മീഡിയ കമ്മിറ്റി ചെയർമാൻ അഡ്വക്കേറ്റ് എം.ജയചന്ദ്രൻ സ്വാഗതവും ജോയിന്റ് കൺവീനർ അഡ്വക്കേറ്റ് എ.മണികണ്ഠൻ നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന സെമിനാറിൽ സമകാലിക ഇന്ത്യൻ മാധ്യമങ്ങൾ- സമസ്യകളും സാധ്യതകളും എന്ന വിഷയത്തിൽ പ്രശസ്ത മാധ്യമപ്രവർത്തകനും ദി ഐ ടംസ് മാനേജിംഗ് ഡയറക്ടറുമായ വെങ്കടേഷ് രാമകൃഷ്ണൻ വിഷയാവതരണം നടത്തി. മുതിർന്ന മാധ്യമപ്രവർത്തകൻ എം.ജെ.ബാബു, ജന്മഭൂമി കോഴിക്കോട് ബ്യൂറോ ചീഫ് യു.പി സന്തോഷ്
എന്നിവർ സംസാരിച്ചു. കാഞ്ഞങ്ങാട് പ്രസ്സ് ഫോറം സെക്രട്ടറി ബാബു കോട്ടപ്പാറ നന്ദി പറഞ്ഞു.
Sorry, there was a YouTube error.