Categories
ഗാന്ധിജിയെ അധിക്ഷേപിച്ച കാളീചരണ്‍ മഹാരാജിനെ മോചിപ്പിക്കണം; ആവശ്യവുമായി ഹിന്ദുത്വ സംഘടനകളുടെ കൂട്ടായ്മ സംയുക്ത് ഹിന്ദു സംഘര്‍ഷ് സമിതി
കാളീചരണെ അറസ്റ്റ് ചെയ്ത ഛത്തീസ്ഗഡ് സര്‍ക്കാറിലെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് പ്രതിഷേധക്കാര്‍ മെമ്മൊറാണ്ടവും സമര്‍പ്പിച്ചു
Trending News
മഹാത്മാഗാന്ധിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയതിന് ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കാളീചരണ്‍ മഹാരാജിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വലതുപക്ഷ സംഘടന അംഗങ്ങള്‍ വെള്ളിയാഴ്ച മാര്‍ച്ച് നടത്തി. ഗുഡ്ഗാവിലെ പൊതു ഇടങ്ങളില്‍ നമസ്‌കരിക്കുന്നതിനെതിരെ എല്ലാ വെള്ളിയാഴ്ചയും പ്രതിഷേധിക്കുന്ന 22 പ്രാദേശിക ഗ്രൂപ്പുകളുടെ കൂട്ടായ്മയായ സംയുക്ത് ഹിന്ദു സംഘര്‍ഷ് സമിതി നിയമ ഉപദേഷ്ടാവ് കുല്‍ഭൂഷണ്‍ ഭരദ്വാജാണ് പ്രതിഷേധ മാര്‍ച്ച് നയിച്ചത്.
Also Read
നാഥുറാം ഗോഡ്സെയാണ് തങ്ങളുടെ ആദര്‍ശപുരുഷനെന്നും അവര്‍ അവകാശപ്പെട്ടു. കാളീചരണെ അറസ്റ്റ് ചെയ്ത ഛത്തീസ്ഗഡ് സര്‍ക്കാറിലെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് പ്രതിഷേധക്കാര്‍ മെമ്മൊറാണ്ടവും സമര്‍പ്പിച്ചു. അഭിഭാഷകനായ കുല്‍ഭൂഷണ്‍ ഭരദ്വാജിന്റെ നേതൃത്വത്തില്‍ പ്രതിഷേധക്കാര്‍ കാളീചരണിനെ പിന്തുണച്ചും നാഥുറാം ഗോഡ്‌സെയെ വാഴ്ത്തിയും മുദ്രാവാക്യങ്ങള്‍ വിളിച്ചു.ഷഹീദ് ഭഗത് സിംഗ്, സുഖ്ദേവ്, ഝാന്‍സി റാണി, നാഥുറാം ഗോഡ്‌സെ എന്നിവരാണ് ഞങ്ങളുടെ ആദര്‍ശപുരുഷന്മാര്‍. ഛത്തീസ്ഗഡ് സര്‍ക്കാര്‍ കാളീചരണ്‍ മഹാരാജിനെ അറസ്റ്റ് ചെയ്ത രീതിയെ ശക്തമായ ഭാഷയില്‍ അപലപിക്കുന്നു.
കാളീചരണ്‍ മഹാരാജിനെതിരായ നടപടി ഏകപക്ഷീയമാണ്. ഹിന്ദുക്കള്‍ക്കും പൊലീസിനുമെതിരെ അസദുദ്ദീന്‍ ഒവൈസി നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളുടെ പേരില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും ചൂണ്ടിക്കാട്ടി ഡെപ്യൂട്ടി കമ്മീഷണര്‍ മുഖേന രാഷ്ട്രപതിക്ക് നിവേദനം സമര്‍പ്പിക്കുെന്നും ഭരദ്വാജ് പറഞ്ഞു.സ്വാതന്ത്ര്യസമരത്തിന് മഹാത്മാഗാന്ധിയുടെ സംഭാവനകളെ ഞങ്ങള്‍ ചോദ്യം ചെയ്യുന്നില്ല, ഞങ്ങള്‍ അദ്ദേഹത്തെ ബഹുമാനിക്കുന്നു, പക്ഷേ അദ്ദേഹത്തെ രാഷ്ട്രപിതാവായി അംഗീകരിക്കാന്‍ ഞങ്ങള്‍ തയ്യാറല്ലെന്ന് സംയുക്ത ഹിന്ദു സംഘര്‍ഷ് സമിതി പ്രസിഡന്റ് മഹാവീര്‍ ഭരദ്വാജ് പറഞ്ഞു.
Sorry, there was a YouTube error.