Categories
news

അഞ്ചാം തലമുറ സാങ്കേതിക തികവോടെ ഇന്ത്യയുടെ ആകാശ പ്രതിരോധത്തിന് അത്യാധുനിക ജെറ്റ്

ഇന്ത്യയുടെ എക്കാലത്തേയും ഏറ്റവും മികച്ച യുദ്ധവിമാനമാണ് തയ്യാറാകുന്നതെന്ന് ഡി.ആര്‍.ഡി.ഒ ചെയര്‍മാന്‍ എസ്. കാമത്ത് പറഞ്ഞു.

ഇന്ത്യയുടെ ആകാശ പ്രതിരോധത്തിന് അത്യാധുനിക ജെറ്റ് ഫൈറ്റര്‍ ഒരുങ്ങുന്നു. അഞ്ചാം തലമുറ സാങ്കേതിക തികവോടെയാണ് വിമാന നിര്‍മ്മിതി. പ്രതിരോധ രംഗത്ത് ലോക ശക്തികളുടെ സാങ്കേതിക വിദ്യയെ വെല്ലുന്ന കരുത്താണ് ഇന്ത്യന്‍ ജെറ്റുകള്‍ ആര്‍ജ്ജിക്കാന്‍ പോകുന്നതെന്നാണ് ഡി.ആര്‍.ഡി.ഒ വ്യക്തമാക്കുന്നത്.

ജെറ്റ് വിമാനത്തിൻ്റെ രൂപകല്‍പ്പനാ ഘട്ടം കഴിഞ്ഞ് പ്രതിരോധ മന്ത്രാലയത്തിൻ്റെ അനുമതിയ്ക്കായി സമര്‍പ്പിച്ചിരിക്കുകയാണ്. ഇന്ത്യയുടെ എക്കാലത്തേയും ഏറ്റവും മികച്ച യുദ്ധവിമാനമാണ് തയ്യാറാകുന്നതെന്ന് ഡി.ആര്‍.ഡി.ഒ ചെയര്‍മാന്‍ എസ്. കാമത്ത് പറഞ്ഞു.

ഇന്ത്യയ്ക്കായി അത്യാധുനിക ഡ്രോണുകളും മറ്റ് സാങ്കേതിക വിദ്യകളും രൂപകല്‍പ്പനയുടെ അന്തിമഘട്ടത്തിലാണെന്നും ഡി.ആര്‍.ഡി.ഒ പറയുന്നു. നിലവില്‍ നിരീക്ഷണത്തിനായുള്ള ആളില്ലാ വിമാനം ‘തപസ്’ പരീക്ഷണ ഘട്ടത്തിലാണെന്നും 150ഓളം പറക്കലുകള്‍ വിമാനം നടത്തിയെന്നും ഡി.ആര്‍.ഡി.ഒ അറിയിച്ചു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest