Categories
ഉത്ഭവം, വളർച്ച, ഉൾപിരിവുകൾ,വേഷവിധാനം; ജയരാജൻ കാനാടിന്‍റെ ‘യക്ഷഗാനബയലാട്ടം’ പ്രകാശനം ചെയ്തു
തുളു,മലയാളം, കന്നട എന്നീ ഭാഷകളിലെ യക്ഷഗാനങ്ങളുടെ സവിശേഷതകൾ, മലയാളത്തിലെ യക്ഷഗാന പ്രസംഗങ്ങൾ എന്നിവയും ഈ കൃതിയിൽ പ്രതിപാദിക്കുന്നുണ്ട്.
Trending News
കാഞ്ഞങ്ങാട്: യക്ഷഗാനത്തിന്‍റെ ഉത്ഭവം, വളർച്ച, ഉൾപിരിവുകൾ,വേഷവിധാനം എന്നിവയെക്കുറിച്ച് സമഗ്രമായി പ്രതിപാദിക്കുന്ന ജയരാജൻ കാനാടിന്‍റെ യക്ഷഗാനബയലാട്ടം എന്ന കൃതി പ്രകാശനം ചെയ്തു.ജില്ലാ ലൈബ്രറി കൗൺസിലിന്‍റെ പുസ്തകോത്സവത്തിൽ വച്ചാണ് പുസ്തകം പ്രകാശനം ചെയ്തത്.
Also Read
ഡോ.അംബികാസുതൻ മാങ്ങാട് പി.പി കരുണാകരന് നൽകി പ്രകാശനകർമ്മം നിർവഹിച്ചു. തുളു,മലയാളം, കന്നട എന്നീ ഭാഷകളിലെ യക്ഷഗാനങ്ങളുടെ സവിശേഷതകൾ, മലയാളത്തിലെ യക്ഷഗാന പ്രസംഗങ്ങൾ എന്നിവയും ഈ കൃതിയിൽ പ്രതിപാദിക്കുന്നുണ്ട്. കുണ്ടംകുഴി ഗവ.ഹയർസെക്കൻഡറി സ്കൂൾ മലയാളം അധ്യാപകൻ കൂടിയാണ് ജയരാജൻ.
കാഞ്ഞങ്ങാട് നഗരസഭാ അധ്യക്ഷ കെ.വി സുജാത, പി.വി.കെ പനയാൽ, ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് മുൻ എം.എൽ.എ. കെ.വി കുഞ്ഞിരാമൻ, അഡ്വ. പി.അപ്പുക്കുട്ടൻ, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.പ്രഭാകരൻ എന്നിവർ സംബന്ധിച്ചു. കൈരളി ബുക്സ് ആണ് പ്രസാധകർ.
Sorry, there was a YouTube error.