Categories
ജാവലിൻ ത്രോയില്‍ നീരജ് ചോപ്രയ്ക്ക് വെള്ളി; പാരീസ് ഒളിമ്പിക്സിൽ റെക്കോഡോടെ സ്വര്‍ണം നേടി പാക് താരം
Trending News
പാരീസ്: പാരീസ് ഒളിമ്പിക്സിൽ ജാവലിൻ ത്രോയില്‍ നീരജ് ചോപ്രയ്ക്ക് വെള്ളി. നിലവിലെ സ്വര്‍ണ മെഡല്‍ ജേതാവായിരുന്ന നീരജിനെ പിന്തള്ളി പാകിസ്താൻ്റെ അര്‍ഷദ് നദീം സ്വര്‍ണം സ്വന്തമാക്കി. ഒളിമ്പിപിക് റെക്കോര്‍ഡായ 92.97 മീറ്റര്‍ ദൂരമെറിഞ്ഞാണ് നദീം സ്വര്‍ണം നേടിയത്. 89.45 എന്ന സീസണിലെ തൻ്റെ ഏറ്റവും മികച്ച ദൂരം കണ്ടെത്തിയാണ് പാരീസില്‍ നീരജ് വെള്ളി മെഡല്‍ സ്വന്തമാക്കിയത്. ഇതോടെ ഇന്ത്യയ്ക്കായി രണ്ട് ഒളിമ്പിക് മെഡലുകള്‍ നേടുന്ന അഞ്ചാമത്തെ താരനിരയിൽ നീരജ് ഇടംനേടി.
Also Read
ഫൈനലില്‍ ഒരു ത്രോ മാത്രമാണ് നീരജിന് എറിയാനായത്. ബാക്കിയുള്ള അഞ്ചും ഫൗളായി. ആദ്യ ശ്രമം തന്നെ ഫൗളായതോടെ നീരജിൻ്റെ താളംതെറ്റി. പാരീസ് ഒളിമ്പിക്സിൽ ഇന്ത്യയുടെ ആദ്യ വെള്ളി മെഡലാണിത്. മൂന്നാമത് ഗ്രനാഡയുടെ ആന്‍ഡേഴ്‌സണ്‍ പീറ്റേഴ്‌സിനാണ് വെങ്കലം. 88.54 മീറ്റര്‍ എറിഞ്ഞാണ് താരം വെങ്കലം നേടിയത്. ആദ്യ ശ്രമം ഫൗളായ പാകിസ്താൻ്റെ അര്‍ഷാദ് നദീം പക്ഷേ രണ്ടാം ശ്രമത്തില്‍ 92.97 മീറ്റര്‍ എറിഞ്ഞ് ഒളിമ്പിക് റെക്കോഡും സ്വര്‍ണവും സ്വന്തമാക്കി.
Sorry, there was a YouTube error.