Categories
education national news

രാജ്യത്തിൻ്റെ അഭിമാനം, ലോകത്തിൻ്റെ പ്രത്യാശ; സൗരദൗത്യമായ ആദിത്യ എല്‍-1ൻ്റെ പുതിയ വിവരങ്ങള്‍ പങ്കുവെച്ച്‌ ഇസ്രോ ചെയര്‍മാന്‍

ആദിത്യ എല്‍-1 ഓഗസ്റ്റ് 26ന് വിക്ഷേപിക്കാനാണ് ഇസ്രോ പദ്ധതി

രാജ്യത്തിൻ്റെ ആദ്യ സൗരദൗത്യമാണ് ആദിത്യ എല്‍-1. സൂര്യൻ്റെ അന്തരീക്ഷം, കാന്തിക മണ്ഡലം, കാലാവസ്ഥ, ഭൂമിയുടെ കാലാവസ്ഥയില്‍ വരുത്തുന്ന മാറ്റങ്ങള്‍ എന്ന് തുടങ്ങി നിരവധി കാര്യങ്ങളില്‍ ആദിത്യ എല്‍-1 പഠനം നടത്തുമെന്ന് ഐ.എസ്‌.ആര്‍.ഒ ചെയര്‍മാൻ എസ്.സോമനാഥ് വ്യക്തമാക്കി.

ഭൂമിയുടെ ഭ്രമണപഥത്തില്‍ സൂര്യനും ഭൂമിക്കും ഇടയില്‍ ഏകദേശം 1.5 ദശലക്ഷം കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ലഗ്രാൻജിയൻ പോയിണ്ട്- എല്‍1 പോയിണ്ടിലാകും ദൗത്യം നടത്തുകയെന്നും സോമനാഥ് വ്യക്തമാക്കി.

1500 കിലോഗ്രാം ഭാരമുള്ള പേടകത്തില്‍ സൂര്യൻ്റെ അന്തരീക്ഷത്തിൻ്റെ വിവിധ ഭാഗങ്ങള്‍ പഠിക്കാൻ ‘പേലോഡ്’ എന്ന പ്രത്യേക ഉപകരണങ്ങള്‍ വഹിക്കും.

ഏഴ് പേലോഡുകളാകും ഉപഗ്രഹം വഹിക്കുന്നത്. നാലെണ്ണം എല്‍-1 എന്ന പ്രത്യേക സ്ഥാനത്ത് നിന്ന് സൂര്യനെ നേരിട്ട് നിരീക്ഷിക്കും. മറ്റ് മൂന്ന് പേലോഡുകള്‍ കണങ്ങളെയും ഫീല്‍ഡുകളെയും കുറിച്ച്‌ പഠിക്കും.

ആദിത്യ എല്‍-1 ഓഗസ്റ്റ് 26ന് വിക്ഷേപിക്കാനാണ് ഇസ്രോ പദ്ധതിയിടുന്നത്. ഇതിന് മുന്നോടിയായി പേടകം ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെൻ്റെറിലെത്തി. ഇതിൻ്റെ ചിത്രങ്ങള്‍ ഇസ്രോ പുറത്തുവിട്ടിരുന്നു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest