Categories
international news

യുദ്ധം നിര്‍ത്തുന്നത് അംഗീകരിക്കില്ലെന്ന് ഇസ്രയേല്‍; എല്ലാ ബന്ദികളേയും മോചിപ്പിക്കുന്നത് വരെ യുദ്ധം തുടരും, യുദ്ധ മന്ത്രിസഭ പിരിച്ചുവിട്ട് നെതന്യാഹു

യുദ്ധമന്ത്രിസഭ പിരിച്ചുവിട്ടാലും സംഘര്‍ഷത്തില്‍ കുറവുണ്ടാകാന്‍ സാധ്യതയില്ല

ഗാസയില്‍ ഹമാസ് ബന്ദികളാക്കിയ നിരവധി ആളുകള്‍ തീര്‍ച്ചയായും ജീവിച്ചിരിപ്പുണ്ടെന്നും എല്ലാ തടവുകാരേയും മോചിപ്പിക്കുന്നത് വരെ യുദ്ധം നിര്‍ത്തുന്നത് അംഗീകരിക്കാന്‍ ഇസ്രയേലിന് കഴിയില്ലെന്നും ഇസ്രയേല്‍ ഉന്നത ഉദ്യോഗസ്ഥന്‍.

പത്തുപേര്‍ ഉറപ്പായും ജീവിച്ചിരിപ്പുണ്ട്, ഈ വിഷയത്തില്‍ പരസ്യമായി സംസാരിക്കാന്‍ തനിക്ക് അധികാരം ഇല്ലാത്തതിനാല്‍ തൻ്റെ പേര് വെളിപ്പെടുത്താനില്ലെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങള്‍ക്ക് അവരെ അവിടെ ഉപേക്ഷിക്കാന്‍ കഴിയില്ല, അവര്‍ മരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഹമാസുമായുള്ള യുദ്ധത്തിന് മേല്‍നോട്ടം വഹിച്ചിരുന്ന ഇസ്രയേല്‍ യുദ്ധ മന്ത്രിസഭയെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പിരിച്ചുവിട്ടു.

ആറംഗ യുദ്ധ മന്ത്രിസഭയെയാണ് പിരിച്ച്‌ വിട്ടത്. കഴിഞ്ഞ ദിവസം നടന്ന രാഷ്ട്രീയ സുരക്ഷാ കാബിനറ്റ് യോഗത്തിലാണ് നെതന്യാഹു തീരുമാനം പ്രഖ്യാപിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

അടിയന്തരാവസ്ഥാ സര്‍ക്കാരില്‍ നിന്നുള്ള ബെന്നി ഗാന്റ്‌സിൻ്റെ രാജിക്ക് പിന്നാലെയാണ് യുദ്ധ മന്ത്രിസഭ പിരിച്ചു വിട്ടതെന്ന് അഭ്യൂഹമുണ്ട്. യുദ്ധമന്ത്രിസഭ പിരിച്ചുവിട്ടാലും സംഘര്‍ഷത്തില്‍ കുറവുണ്ടാകാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍. യുദ്ധ തീരുമാനങ്ങളെടുക്കുക സുരക്ഷാ ക്യാബിനെറ്റാണ് എന്നതാണ് കാരണം.

0Shares

Leave a Reply

Your email address will not be published. Required fields are marked *