Categories
പ്രവാസി യുവാവിൻ്റെ സമരം കാസർകോട് കളക്ടറേറ്റ് പടിക്കൽ തുടരുന്നു; വിഷയത്തിൽ ഉദ്യോഗസ്ഥ രാഷ്ട്രീയ ഇടപെടൽ തുറന്നുകാട്ടി സി.പി.എം നേതാവ് രംഗത്ത്; സി.പി.ഐ പ്രതിക്കൂട്ടിൽ; സംഭവം കൂടുതൽ സങ്കീർണമാകുന്നു..
Trending News





കാസർകോട്: പത്ത് വർഷത്തിൽ അധികമായി സർക്കാർ ഓഫീസുകൾ കയറിയിറങ്ങുന്ന പ്രവാസി യുവാവിൻ്റെ സമരം കാസർകോട് കളക്ടറേറ്റ് പടിക്കൽ തുടരുകയാണ്. ഈ അടുത്തിടെ മന്ത്രിതല അദാലത്തിൽ തീർപ്പ് കല്പിച്ച വിഷയം ഉദ്യോഗസ്ഥർ അട്ടിമറിച്ചതാണ് ഇസ്മായിൽ എന്ന യുവാവിനെ വീണ്ടും സമരത്തിൽ കൊണ്ടെത്തിച്ചത്. ഈ സംഭവത്തിൽ ഉദ്യോഗസ്ഥ അനാസ്ഥക്കെതിരെയും സി.പി.ഐ രാഷ്ട്രീയ ഇടപെടലും ചൂണ്ടിക്കാട്ടി ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരിക്കുകയാണ് സി.പി.എം തെക്കിൽ ലോക്കൽ സെക്രട്ടറി ആഷിഖ് മുസ്തഫ. സംഭവം വിശദമായി വിവരിക്കുന്ന ആഷിക്കിൻ്റെ പോസ്റ്റ് സി.പി.ഐ ഇടപെടലും ഉദ്യോഗസ്ഥരുടെ ഒത്താശയും ചൂണ്ടികാണിക്കുന്നു. ഫേസ് ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണ രൂപം ഇങ്ങനെയാണ്..
Also Read

കാസറഗോഡ് ജില്ലയിൽ തെക്കിൽ വില്ലേജിലെ എയ്യള ബെണ്ടിച്ചാലിൽ താമസിക്കുന്ന ഇസ്മായിലിന്റെ ഉമ്മ യു.ബി ആയിഷയുടെ പേരിൽ നിയമാനുസരണം ലഭിച്ച പട്ടയഭൂമിയിൽ നിന്നും ഒൻപതേ കാൽ സെന്റ് ഭൂമി സർക്കാർ ഭൂമിയാക്കി സ്വകാര്യ വ്യക്തികൾക്ക് പതിച്ചു നൽകുന്നതിനു വേണ്ടി അന്നത്തെ തെക്കിൽ വില്ലേജ് ഓഫീസറായിരുന്ന രമേശൻ പൊയിനാച്ചി മുതൽ കളക്ടറേറ്റ് വരെയുള്ള റവന്യൂ ഉദ്യോഗസ്ഥരുടെ ഇടപെടലുകൾ ഞെട്ടിക്കുന്നതാണ്. ഉദ്യോഗസ്ഥരുടെ ഈ തെറ്റായ നീക്കത്തിനെതിരെ ഇസ്മയിൽ തന്റെ തൊഴിലും മറ്റ് കാര്യങ്ങളും ഉപേക്ഷിച്ചു കൊണ്ട് നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിലാണ്. പ്രസ്തുത തർക്ക ഭൂമി എന്ന നിലയിലുള്ള ഒൻപതേ കാൽ സെന്റ് ഭൂമി യഥാർത്ഥത്തിൽ ഇസ്മയിലിന്റെ ഉമ്മയുടെ ഒരേക്കർ പട്ടയഭൂമിയിൽ പെടുന്നതാണെന്നും, അവിടെ സർക്കാർ ഭൂമിയില്ലെന്നും, 142 D എന്നത് ഉദ്യോഗസ്ഥർ തെറ്റായി രേഖയുണ്ടാക്കിയതാണെന്നും, രേഖകൾ പരിശോധിച്ചതിന്റെയും നിയമോപദേശത്തിന്റെയും അടിസ്ഥാനത്തിൽ മുൻ ജില്ലാ കളക്ടർ സജിത്ത് ബാബു ഉത്തരവാക്കിയതാണ്. എന്നാൽ റവന്യു ഡിപ്പാർട്മെന്റ് കേന്ദ്രീകരിച്ച് സിപിഐയും ജോയിന്റ് കൗൺസിലും നടത്തിയ അവിശുദ്ധ ഇടപെടലുകളാണ് പ്രശ്നം ഇത്ര വഷളാക്കിയത്. പ്രസ്തുത വിഷയത്തിൽ സ്ഥലം സ്വകാര്യ വ്യക്തിക്ക് പതിച്ചു നൽകാൻ പാകത്തിൽ തെറ്റായ സർവ്വേ റിപ്പോർട്ട് തയ്യാറാക്കിയ മുൻ താലൂക്ക് സർവ്വേയർ കുഞ്ഞിരാമന് എതിരെ സർക്കാർ നടപടി സ്വീകരിച്ചതാണ്. വില്ലേജ് ഓഫീസർ ആയിരുന്ന രമേശൻ പൊയിനാച്ചിക്കെതിരെ അന്വേഷണം നടത്തി നടപടി എടുക്കാൻ സ്റ്റേറ്റ് വിജിലൻസ് വകുപ്പിന് ശുപാർശ നൽകുകയും ചെയ്തിരുന്നു (ഇതിൽ CPI ഇടപെട്ട് നടപടി എടുക്കുന്നത് തടഞ്ഞു). ഈ വിഷയത്തിൽ ലാൻഡ് റവന്യു കമ്മീഷണറുടെ ഉത്തരവ്, വിവിധ കോടതി ഉത്തരവുകൾ, ഗവ: പ്ലീഡരുടെ നിയമോപദേശം, പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവ്, ജില്ലാ കളക്ടറുടെ ഉത്തരവ്, DIG ജനറൽ കണ്ണൂരിന്റെ 14/10/2024 ലെ റിപ്പോർട്ട്, നിയമസഭയിൽ വകുപ്പ് മന്ത്രി നൽകിയ മറുപടി തുടങ്ങി സകല ഇടത്തുനിന്നും ഭൂമി ഇസ്മായിലിന്റെ തന്നെ ആണെന്നും നിലവിലുള്ള സാങ്കേതിക കുരുക്കിലേക്ക് പ്രശ്നത്തെ കൊണ്ടുവന്നത് ഉദ്യോഗസ്ഥരുടെ തെറ്റായ ഇടപെടൽ മൂലമാണെന്നും ഉള്ള ഉത്തരവുകൾ ഉണ്ടായെങ്കിലും അതൊന്നും റവന്യു ഡിപ്പാർട്മെന്റിന് ബാധകമല്ല എന്ന നിലപാടാണ് കൈകൊള്ളുന്നത്. ഏറ്റവും അവസാനം സർക്കാരിന്റെ കരുതലും കൈത്താങ്ങും അദാലത്തിൽ മന്ത്രി വി അബ്ദുറഹ്മാൻ തന്നെ രേഖകൾ മുഴുവൻ പരിശോധിച്ച് നികുതി എടുക്കാൻ നൽകിയ ഉത്തരവ് പോലും നടപ്പിലാക്കാതെ ഇസ്മായിലിനെയും കുടുംബത്തേയും ബുദ്ധിമുട്ടിക്കുകയാണ് ജില്ലാ ഭരണകൂടവും റവന്യു ഡിപ്പാർട്മെന്റും. അന്നത്തെ വില്ലേജ് ഓഫീസറും നിലവിൽ LA ഡെപ്യൂട്ടി തഹസീൽദാർ തസ്തികയിൽ ഉദ്യോഗസ്ഥനായ രമേശൻ പൊയിനാച്ചി ഉൾപ്പടെ ഇതിൽ അനധികൃതമായി ഇടപ്പെട്ട, അഴിമതി നടത്തിയ മുഴുവൻ ഉദ്യോഗസ്ഥരേയും സംരക്ഷിക്കാൻ ഇടതുപക്ഷ സർക്കാരിന്റെ ഭാഗമായ സി.പി.ഐ പോലുള്ള പാർട്ടി ശ്രമിക്കുന്നു എന്നത് ദൗർഭാഗ്യകരമാണ്. കഴിഞ്ഞ സർക്കാരിൽ റവന്യു വകുപ്പ് മന്ത്രിയായിരുന്ന ഇ ചന്ദ്രശേഖരൻ ഉൾപ്പടെ കുറ്റക്കാരായ ഉദ്യോഗസ്ഥർക്ക് അനുകൂലമായി ഫയലിൽ നോട്ട് തയ്യാറാക്കിയത് പോലുള്ള സംഭവങ്ങൾ പരിശോധിക്കുമ്പോൾ റവന്യു ഡിപ്പാർട്മെന്റിലേ അഴിമതിക്കാരെ സംരക്ഷിക്കാനും അവരെ ഉപയോഗിച്ച് നിയമവിരുദ്ധമായ കാര്യങ്ങൾ വകുപ്പിൽ നടത്തിയെടുക്കാനും സി.പി.ഐ ശ്രമിക്കുന്നുണ്ട് എന്ന് ന്യായമായും സംശയിച്ചുപോകും.
കഴിഞ്ഞ കുറച്ചു ദിവസങ്ങാളയി സർക്കാരിന്റെ കരുതലും കൈത്താങ്ങും അദാലത്തിൽ മന്ത്രി വി അബ്ദുറഹ്മാൻ നികുതി എടുക്കാൻ നൽകിയ ഉത്തരവ് നടപ്പിലാക്കണം എന്നവശ്യപ്പെട്ട് കളക്ട്രേറ്റിൽ സത്യാഗ്രഹം നടത്തിവരുന്ന ഇസ്മയിലിനെ കണ്ട് പ്രശ്നത്തിന് പരിഹാരമുണ്ടാക്കാൻ ബഹു: ജില്ലാ കളക്ടർ തയ്യാറാകണം. കൂടാതെ ഈ വിഷയത്തിൽ നിയമ വിരുദ്ധമായ പ്രവർത്തനങ്ങൾക്ക് ഒത്താശയും നേതൃത്വവും നൽകിയ മുഴുവൻ ഉദ്യോഗസ്ഥരുടെയും പേരിൽ ശക്തമായ നടപടിയും സ്വീകരിക്കണം.
നാഴികക്ക് നാൽപതു വട്ടം അഴിമതിക്ക് എതിരെ സംസാരിക്കുന്ന, യഥാർത്ഥ ഇടതുപക്ഷം എന്ന് നിരന്തരം അവകാശപ്പെടുന്ന സിപിഐയ്ക്ക്, ഭരിക്കുന്ന വകുപ്പ് ഉപയോഗിച്ച് അഴിമതി നടത്താൻ കൂട്ടുനിന്ന പാർട്ടിയിലേയും ജോയിന്റ് കൗൺസിലേയും നേതാക്കന്മാരെ നിലക്ക് നിർത്താൻ സാധിക്കണം. സ: ബിനോയ് വിശ്വം പോലുള്ള നേതാക്കൾക്ക് അതിനുള്ള ശേഷിയുണ്ടകട്ടെ എന്ന് പ്രതീക്ഷിക്കുന്നു. ആശിഖ് മുസ്തഫ

Sorry, there was a YouTube error.