Categories
വ്യാജദൈവങ്ങളെ തകര്‍ക്കാന്‍ സമയമായി; ഇന്ത്യയിലെ വിഗ്രഹങ്ങള്‍ നശിപ്പിക്കാന്‍ ആഹ്വാനവുമായി ഐസിസ്
സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ മുരുഡേശ്വരിലെ ശിവവിഗ്രഹം വികലമാക്കിയത് വളരെ പെട്ടെന്നാണ് പ്രചരിച്ചുകൊണ്ടിരിക്കുന്നത്.
Trending News
വ്യാജദൈവങ്ങളെ തകര്‍ക്കാന്‍ സമയമായി എന്ന കാപ്ഷനോടു കൂടി ഇന്ത്യയിലെ വിഗ്രഹങ്ങള്‍ നശിപ്പിക്കണമെന്ന ആഹ്വാനവുമായി ഇസ്ലാമിക് സ്റ്റേറ്റിൻ്റെ മാഗസിന്‍. കര്‍ണാടകയിലെ മുരുഡേശ്വറിലെ ശിരച്ഛേജം ചെയ്ത ശിവവിഗ്രത്തിൻ്റെ ചിത്രം കവര്‍ ഫോട്ടോ ആയാണ് വോയ്‌സ് ഓഫ് ഹിന്ദ് മാഗസിന്‍ പുതിയ ലക്കം പുറത്തിറങ്ങിയിരിക്കുന്നത്.
കമ്പ്യൂട്ടര്‍ സഹായത്തോടെ മുരുഡേശ്വറിലെ ശിവവിഗ്രഹത്തിൻ്റെ ശിരസ് മായ്ച്ചു കളഞ്ഞ് അവിടെ ഇസ്ലാമിക് സ്‌റ്റേറ്റിൻ്റെ കൊടി ഉയര്‍ത്തിയ രീതിയിലാണ് മാഗസിൻ്റെ കവര്‍ പേജ് ഡിസൈന്‍. കര്‍ണാടതയിലെ കുമതയില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എ ദിനകര്‍ കേശവ് ഷെട്ടിയാണ് ചിത്രം പങ്കുവച്ചത്.
സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ മുരുഡേശ്വരിലെ ശിവവിഗ്രഹം വികലമാക്കിയത് വളരെ പെട്ടെന്നാണ് പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ഇത് വന്‍ ആശങ്കയാണ് ഉയര്‍ത്തുന്നത്. ദിനകര്‍ കേശവ് ഷെട്ടി തൻ്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ഉചിതമായ നടപടി സ്വീകരിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
‘ഭീകര സംഘടനയായ ഐഎസിൻ്റെ വോയ്‌സ് ഓഫ് ഹിന്ദ് എന്ന മാസിക മുരുഡേശ്വര ക്ഷേത്രത്തിലെ ശിവപ്രതിമ തകര്‍ക്കുമെന്ന് പ്രഖ്യാപിച്ചത് സോഷ്യല്‍ മീഡിയയിലൂടെയാണ് എൻ്റെ ശ്രദ്ധയില്‍പെട്ടത്. ഹിന്ദു ക്ഷേത്രങ്ങളുടെ സംരക്ഷണവും വികസനവും ഞങ്ങളുടെ പാര്‍ട്ടിയുടെ പ്രധാന തത്വങ്ങളില്‍ ഒന്നാണ്. അത്തരം ഭീഷണികള്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ നമ്മുടെ പ്രതിരോധ വകുപ്പ് ശക്തവുമാണ്. ഫോണ്‍ മുഖേന ആഭ്യന്തരമന്ത്രിക്ക് വിവരം കൈമാറിക്കഴിഞ്ഞു. മുരുഡേശ്വര ക്ഷേത്രത്തില്‍ കൂടുതല്‍ സുരക്ഷ ഉടന്‍ ഒരുക്കും.’ ഇതായിരുന്നു ദിനകര്‍ കേശവ് തൻ്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.
Sorry, there was a YouTube error.