Categories
മുഹമ്മദ് അലിശിഹാബ് തങ്ങൾ സ്‌മൃതി സംഗമം ഓഗസ്റ് 27 ന്; ഇ.ടി.മുഹമ്മദ് ബഷീറ് എം.പി ഉദ്ഘാടനം ചെയ്യും. കൂടാതെ ഇസാദ്-2024,15 ലക്ഷം രൂപ ചികിത്സ ധനസഹായം വിതരണവും
Trending News
വിദ്യാനഗർ ശിശു സൗഹൃദ പോലീസും പി.ബി.എം ഹയർ സെക്കൻ്ററി സ്കൂളിലെ റെഡ് ക്രോസ് യൂണീറ്റും ചേർന്ന് എടനീർ ചെമ്പയിൻ നിവാസികൾക്ക് ഓണക്കിറ്റ് വിതരണം ചെയ്തു
സ്കൂൾ കലോത്സവം നാടൊരുമിച്ച് വിജയിപ്പിക്കും; കാഞ്ഞങ്ങാട് എം.എൽ.എ ഇ.ചന്ദ്രശേഖരൻ
ബാഫഖി തങ്ങൾ, ശിഹാബ് തങ്ങൾ സ്മരണികകളുടെ പുനർ സമർപ്പണം കാസർകോട് നടത്തി; ഇ.ടി.മുഹമ്മദ് ബഷീർ എം.പി ചടങ്ങ് ഉദ്ഘാടനം ചെയ്തു
കാസർകോട്: മതേതരത്വത്തിൻ്റെ അമ്പാസിഡറായി മനുഷ്യത്വത്തിൻ്റെയും മാനവികതയുടെയും പ്രതീകമായി നിലകൊണ്ട മഹാമനീഷി സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ സ്‌മൃതി സംഗമവും
ജീവകാരുണ്യ രംഗത്തെ മഹനീയ മാതൃകയായിരുന്ന ജീവ കാരുണ്യവും സഹ ജീവി സ്നേഹവും മലയാളികളെ പഠിപ്പിച്ച് മൺമറഞ്ഞ പാണക്കാട് സയ്യിദ് ഹൈദർ അലി ശിഹാബ് തങ്ങളുടെ നാമധേയത്തിൽ ദുബായ് കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി നടപ്പിലാക്കുന്ന “ഇസാദ്-2024” ചികിത്സാ ധനസഹായ പദ്ധതിയുടെ വിതരണവും 2024 ഓഗസ്റ് 27 ന്. രാവിലെ 10 മണിക്ക് കാസർകോട് മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ നടക്കും. മുസ്ലിം ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പി ഉദ്ഘാടനം ചെയ്യും. എം.എസ്.എഫ് ദേശീയ പ്രസിഡണ്ട് അഹ്മദ് സാജു,മുഹമ്മദ് അലി ശിഹാബ് തങ്ങൾ അനുസ്‌മരണ പ്രഭാഷണം നടത്തും. ശ്രീ രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി മുഖ്യ അതിഥിയായി സംബന്ധിക്കും. മുസ്ലിം ലീഗ് സംസ്ഥാന ട്രഷറർ സി.ടി അഹ്മദ് അലി, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജി, ജനറൽ സെക്രട്ടറി എ അബ്ദുറഹ്മാൻ, ട്രഷറർ പി.എം.മുനീർ ഹാജി, എം എൽ എ മാരായ എൻ എ നെല്ലിക്കുന്ന് ,എ കെ എം അഷ്‌റഫ്, മുസ്ലിം ലീഗ് യൂത്ത് ലീഗ്,എം. എസ്, എഫ്,വനിതാ ലീഗ് ,കെ.എം.സി സി ജില്ലാ മണ്ഡലം മുനിസിപ്പൽ പഞ്ചായത്ത് ഭാരവാഹികൾ പങ്കെടുക്കും. പ്രവർത്തന പഥത്തിൽ വിപ്ലവം തീർത്ത ദുബൈ കെ.എം.സി.സി കാസർകോട് ജില്ലാ കമ്മിറ്റി അതിൻ്റെ പ്രവർത്തന താളുകളിൽ പുതിയൊരു ഇതളുകൾ കൂട്ടിച്ചേർക്കാൻ ആരംഭിക്കുന്ന നൂതന പദ്ധതിയാണ് ഇസാദ് 2024. ജില്ലയിലെ പല ഭാഗത്തും സമൂഹത്തിലെ ഏറ്റവും താഴെക്കിടയിലുള്ളവരെ കണ്ടെത്തി അവരൂടെ അവശതകളിൽ ഒരു കൈത്താങ്ങായി പ്രവർത്തിക്കുന്ന ജില്ലാ കമ്മിറ്റിയുടെ കീഴിൽ ആരംഭിക്കുന്ന ഇസാദ് 2024 പദ്ധതിയുടെ ഭാഗമായി മാരകമായരോഗങ്ങളിലൂടെ പ്രയാസം നേരിടുന്ന രോഗികൾക്ക് സാന്ത്വനമാകും.
Also Read
മുസ്‌ലിം ലീഗിൻ്റെ മുൻ സംസ്ഥാന പ്രസിഡണ്ടും സഹജീവി സ്നേഹത്തിനായി ജീവിതം ഉഴിഞ്ഞ് വെച്ച വ്യക്തിത്വവുമായിരുന്ന പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ സ്മരണാർത്ഥം ആരംഭിച്ച സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഹെൽത്ത് ആൻ്റ് വെൽനെസ്സ് കെയർ പദ്ധതിയിലൂടെ ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലെയും കാൻസർ,വൃക്ക രോഗം,ഹൃദ്രോഗം തുടങ്ങിയ മാരകമായ രോഗങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്ന നിരാലംബരായ രോഗികൾക്ക് സാന്ത്വനം നൽകി അത് വഴി അവർക്കും അവരുടെ കൂടുംബത്തിനും സമാശ്വാസം നൽകാൻ ഉദ്ദേശിച്ചിട്ടുള്ള പദ്ധതിയാണ് ഇസാദ് 2024. മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിയുമായി സഹകരിച്ച് നടത്തുന്ന ഈ പദ്ധതിയുടെ ഭാഗമായുള്ള ചികിത്സാ സഹായങ്ങൾ അഞ്ച് മണ്ഡലത്തിലെയും അർഹരായവരിലേക്ക് എത്തിക്കുന്ന വിധത്തിലാണു പദ്ധതി നടപ്പിലാക്കിയിട്ടുള്ളത് . ആദ്യ ഗഡു പതിനഞ്ചു ലക്ഷം ലക്ഷം രൂപ ഹിമായ, ഇഫാദ, സഹാറ തുടങ്ങിയ വ്യത്യസ്തമായ ജീവകാരുണ്യ സേവന പദ്ധതികൾക്ക് തുടക്കം കുറിച്ച ജില്ലാ കമ്മിറ്റിയുടെ ഈ പുതിയ പദ്ധതിക്ക് കീഴിലായി അഞ്ച് മണ്ഡലങ്ങളിൽ നിന്നുമായി ആദ്യ ഘട്ടത്തിൽ അർഹരായ 75 പേർക്ക് ചികിത്സാ സഹായം ലഭ്യമാക്കി കൊടുക്കുമെന്ന് ദുബായ് കെ.എം.സി.സി ജില്ലാ പ്രസിഡണ്ട് സലാം കന്യാപ്പാടി,ജനറൽ സെക്രട്ടറി ഹനീഫ് ടി.ആർ,ട്രഷറർ ഡോ:ഇസ്മായിൽ മൊഗ്രാൽ എന്നിവർ അറിയിച്ചു.
Sorry, there was a YouTube error.