Categories
രാഷ്ട്രീയപ്രഖ്യാപനവുമായി രജനീകാന്ത് എത്തി; തമിഴ്‌നാട് രാഷ്ട്രീയത്തിലെ നേതൃ ശൂന്യതയ്ക്ക് രജനി ഒരു പരിഹാരമാകുമോ?
രജനിയുടെ പാര്‍ട്ടിയില്‍ യുവാക്കള്‍ക്കും പുതിയ ചിന്തകള്‍ ഉള്ളവര്‍ക്കുമായിരിക്കും പ്രധാന പദവികള്‍. വാഗ്ദാനങ്ങള്‍ നിറവേറ്റാന്‍ വിദഗ്ധസമിതി രൂപീകരിക്കും.
Trending News
രാഷ്ട്രീയപ്രവേശത്തിനുള്ള പ്രഖ്യാപനവുമായി തമിഴ് നടൻ രജനീകാന്ത് എത്തിക്കഴിഞ്ഞു. രാഷ്ട്രീയപ്രവേശത്തെ സംബന്ധിച്ച ഏറെ നാളത്തെ അഭ്യൂഹത്തിനു അന്ത്യം കുറിച്ചുകൊണ്ടാണ് തമിഴ് സിനിമയെ ഇളക്കിമറിച്ച നായകൻ തന്‍റെ തീരുമാനം പുറത്തുവിട്ടത്. മുഖ്യമന്ത്രിയാകാനില്ലെന്നും പാർട്ടി അധ്യക്ഷനാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു. നിലവിൽ തമിഴ്‌നാട് രാഷ്ട്രീയത്തില്‍ വലിയൊരു ശൂന്യത നിലനിൽക്കുകയാണെന്നും മാറ്റത്തിനായി പുതിയൊരു പ്രസ്ഥാനം അനുയായികളെ അഭിസംബോധന ചെയ്തുകൊണ്ട് രജനീകാന്ത് പ്രസ്താവിച്ചു.
Also Read
തമിഴ് രാഷ്ട്രീയത്തില്‍ വലിയൊരു ഇടവേളയായിരുന്നു നിലവിലുണ്ടായിരുന്നത്. മുൻ മുഖ്യമന്ത്രിമാരായ ജയലളിതയുടെയും കരുണാനിധിയുടെയും കാലത്തിനു ശേഷം തമിഴ്‌നാട് രാഷ്ട്രീയത്തില്‍ ഇപ്പോൾ ഒരു വലിയ ശൂന്യതയാണ്. അതുകൊണ്ടു മൊത്തം രാഷ്ട്രീയവും നമ്മുടെ അവസ്ഥകളും മാറേണ്ടതുണ്ട്. അതിനു പുതിയ പ്രസ്ഥാനം ഉടൻ നിലവിൽ വരേണ്ടതാണ്.
ഏതെങ്കിലും രാഷ്ട്രീയപാർട്ടികൾ വന്നിട്ട് കാര്യമില്ല. രാഷ്ട്രീയം നന്നാകാതെ പാര്‍ട്ടികള്‍ വന്നതുകൊണ്ട് ഫലമുണ്ടാവില്ല. മാറ്റം പൊതുവായി ജനങ്ങളുടെ ഉള്ളിലും രക്തത്തിലും അലിഞ്ഞുചേരുന്ന രീതിയിലായിരിക്കണം. രജനീകാന്തിന്‍റെ പ്രവേശനത്തെ അങ്ങിനെ ഒന്നായി വിലയിരുത്തേണ്ടത് കാലം തന്നെയാണ്.
രജനിയുടെ പാര്‍ട്ടിയില്‍ യുവാക്കള്‍ക്കും പുതിയ ചിന്തകള്‍ ഉള്ളവര്‍ക്കുമായിരിക്കും പ്രധാന പദവികള്‍. വാഗ്ദാനങ്ങള്‍ നിറവേറ്റാന്‍ വിദഗ്ധസമിതി രൂപീകരിക്കും. ഭരണനിര്‍വഹണം നിരീക്ഷിക്കും. തെറ്റുകള്‍ തിരുത്തും. മറ്റ് രാഷ്ട്രീയപാര്‍ട്ടികളിലെ മിടുക്കരായ നേതാക്കളെ ഒപ്പമെത്തിക്കും.എല്ലാ കാലത്തും സത്യത്തിനും നിസ്വാര്‍ഥതയ്ക്കും അസാമാന്യശക്തിയുണ്ട്. 60-65 ശതമാനം പദവികള്‍ യുവാക്കള്‍ക്കു നല്‍കുമെന്നും രാഘവേന്ദ്ര കല്യാണമണ്ഡപത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ നടൻ പറയുകയുണ്ടായി.
Sorry, there was a YouTube error.