Categories
news

കൊറോണയ്ക്ക് വാക്‌സിന്‍ ഇല്ല, ഇതുവരെ മാസ്‌ക് ആരും ഉപയോഗിച്ചിട്ടില്ല, അസുഖം ബാധിച്ചാല്‍ ആശുപത്രിയില്‍ പോകാനും പറ്റില്ല: ജര്‍മ്മനിയിലെ മലയാളിയുടെ കുറിപ്പ്

ജര്‍മനിക്ക് തൊട്ടടുത്ത് കിടക്കുന്ന ഇറ്റലിയില്‍ ഒരു ആഴ്ച കൊണ്ടാണ് ഇത്രയധികം പേര്‍ക്ക് അസുഖം ബാധിച്ചത്. ജര്‍മനിയില്‍ 1700 പേര്‍ക്ക് അസുഖം ബാധിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.

കൊറോണ വൈറസ് ലോകം മുഴുവന്‍ ഭീതിയിലായിരിക്കുന്നു. അതിനെ തടയാനുള്ള നടപടികള്‍ തുടക്കത്തില്‍ തന്നെ എടുക്കുന്നു. എന്നാല്‍ അങ്ങനെയൊരു നടപടിയും ജര്‍മ്മനിയില്‍ ഇല്ലെന്ന് ജര്‍മ്മനിയിലെ മ്യൂണിക്കില്‍ താമസിക്കുന്ന ലയ എന്ന യുവതി പറയുന്നു.

ഇവിടുത്തെ രോഗപ്രതിരോധ സംവിധാനം ഒട്ടും കാര്യക്ഷമം അല്ലെന്നാണ് മലയാളി പറയുന്നത്. ജര്‍മ്മന്‍ ജനതയ്ക്കിടയില്‍ സര്‍ക്കാര്‍ ആവശ്യത്തിന് ബോധവത്കരണം നടത്തിയിട്ടില്ലെന്നും ഇത് ഭീതി വര്‍ദ്ധിപ്പിക്കുന്ന കാര്യമാണെന്നും ലയ പറയുന്നു. വാക്സിന്‍ ഇല്ല, പുതിയ അസുഖം ആയതുകൊണ്ട് ജനങ്ങള്‍ക്ക് ഇമ്മ്യൂണിറ്റിയും ഉണ്ടാവില്ല. അതുകൊണ്ട് തന്നെ പോപുലേഷന്‍ന്‍റെ 60% -70% (58 മില്യണ്‍ ) ജനങ്ങള്‍ക്ക് ജര്മനിയില്‍ കോവിഡ് -19 ബാധിക്കാന്‍ ചാന്‍സ് ഉണ്ടെന്ന് ഇന്ന് ആംഗല മെര്‍ക്കല്‍ പറഞ്ഞു കഴിഞ്ഞു.

ജര്‍മനിക്ക് തൊട്ടടുത്ത് കിടക്കുന്ന ഇറ്റലിയില്‍ ഒരു ആഴ്ച കൊണ്ടാണ് ഇത്രയധികം പേര്‍ക്ക് അസുഖം ബാധിച്ചത്. ജര്‍മനിയില്‍ 1700 പേര്‍ക്ക് അസുഖം ബാധിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.അത് തടയുന്നതിനെപ്പറ്റിയോ, ഇറ്റലിയില്‍നിന്നു വന്നവരെ ട്രേസ് ചെയ്യുന്നതിനോ ഒന്നും ഒരു നടപടിയുമില്ല.

https://www.facebook.com/laya.anoop.3/posts/2943626312364510

0Shares

Leave a Reply

Your email address will not be published. Required fields are marked *