Categories
ഹിജാബ് ധരിക്കാൻ വിസമ്മതിച്ചു; അമേരിക്കൻ മാധ്യമപ്രവര്‍ത്തകയുമായുള്ള അഭിമുഖം റദ്ദാക്കി ഇറാന്‍ പ്രസിഡന്റ്
താനിപ്പോള്‍ ന്യൂയോര്‍ക്കിലാണെന്നും ശിരോവസ്ത്രം സംബന്ധിച്ച് ഇവിടെ പ്രത്യേക നിയമങ്ങളൊന്നും നിലവിലില്ലെന്നും അമന്‍പൂര്‍ പറഞ്ഞു.
Trending News
ഹിജാബ് ധരിക്കാന്‍ വിസമ്മതിച്ചതിൻ്റെ പേരില്‍ യു.എസ് മാധ്യമ പ്രവര്‍ത്തകയുമായുള്ള അഭിമുഖം നിരസിച്ച് ഇറാന്‍ പ്രസിഡന്റ്. സി.എന്‍.എന്‍ ചീഫ് ഇന്റര്‍നാഷണല്‍ അവതാരക ക്രിസ്റ്റന്‍ അമന്‍പൂരുമായുള്ള അഭിമുഖമാണ് ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സി നിരസിച്ചത്.
Also Read
അമന്‍പൂര്‍ ട്വിറ്ററിലൂടെയാണ് സംഭവം പുറത്തുവിട്ടത്. കഴിഞ്ഞ ഒരാഴ്ചയായി വന്‍ പ്രതിഷേധങ്ങളാണ് ഇറാനില്‍ നടക്കുന്നുകൊണ്ടിരിക്കുന്നത്. ഹിജാബ് നിയമം ലംഘിച്ചതിനെ തുടര്‍ന്ന് പോലീസ് കസ്റ്റഡിയിലെടുത്ത മഹ്സ അമിനി എന്ന സ്ത്രീ മരിച്ചതിൻ്റെ പ്രതിഷേധങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് അഭിമുഖം ഇറാന്‍ പ്രസിഡന്റ് നടത്താനെത്തിയത്. പ്രസിഡന്റ് ഒരു സഹായി തൻ്റെ മുടി മറിക്കാന്‍ തന്നോട് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ താനിപ്പോള്‍ ന്യൂയോര്‍ക്കിലാണെന്നും ശിരോവസ്ത്രം സംബന്ധിച്ച് ഇവിടെ പ്രത്യേക നിയമങ്ങളൊന്നും നിലവിലില്ലെന്നും അമന്‍പൂര്‍ പറഞ്ഞു.
ഞാന്‍ മാന്യമായി തന്നെ അവരുടെ വസ്ത്രം വേണ്ടെന്ന് പറഞ്ഞു. അഭൂതപൂര്‍വവും അപ്രതീക്ഷിതവുമായ ഈ അവസ്ഥയോട് എനിക്ക് യോജിക്കാന്‍ കഴിയില്ലെന്ന് അമന്‍പൂര്‍ പ്രതികരിച്ചു. ശിരോവസ്ത്രം ധരിക്കാതെ തന്നെ റയ്‌സിക്കുവേണ്ട് ഒരുക്കിയ ഒഴിഞ്ഞ കസേരയുടെ മുന്നില്‍ ഇരിക്കുന്ന ഒരു ചിത്രവും മാധ്യമപ്രവര്‍ത്തക സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. അമിനിയുടെ മരണത്തില്‍ പ്രതിഷേധിച്ച് സ്ത്രീകള്‍ ഹിജാബ് കത്തിക്കുന്ന നിരവധി സംഭവങ്ങളാണ് ഇറാനിലുണ്ടായികൊണ്ടിരിക്കുന്നത്.
Sorry, there was a YouTube error.