Categories
പാക് ചാര സംഘടനയായ ഐ.എസ്ഐയും ചൈനയും പിന്നിൽ പ്രവർത്തിച്ചു; ഷെയഖ് ഹസീന സർക്കാരിനെ അട്ടിമറിക്കുകയായിരുന്നു പ്രധാനം; രഹസ്യാന്വേഷണ റിപ്പോർട്ട് പുറത്ത്
Trending News
ഡൽഹി: ബംഗ്ലാദേശിലെ സംവരണ വിരുദ്ധ പ്രക്ഷോഭവും ഭരണ അട്ടിമറിയും ആസൂത്രിതമെന്ന് രഹസ്യാന്വേഷണ റിപ്പോർട്ട്. പ്രധാനമന്ത്രി ഷെയഖ് ഹസീനയെ അധികാരത്തിൽ നിന്നും താഴെയിറക്കാനുള്ള നീക്കമെന്നാണ് കണ്ടെത്തൽ. ആസൂത്രിത നീക്കത്തിൻ്റെ ഭാഗമായാണ് പ്രക്ഷോഭവും അക്രമ സമരവും നടന്നത്. ഇത് രാജ്യവ്യാപകമായി വ്യാപിപ്പിക്കാൻ പാക് ചാര സംഘടനയായ ഐ.എസ്ഐയും ചൈനയും പിന്നിൽ പ്രവർത്തിച്ചു. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയുടെ നിലവിലെ അധ്യക്ഷനും മുൻ പ്രധാനമന്ത്രി തടവിൽ കഴിഞ്ഞിരുന്ന ഖാലെദ സിയയുടെ മകൻ താരിഖ് റഹ്മാൻ ഇതിന് പിന്നിൽ പ്രവർത്തിച്ചു. ഇതിന് തെളിവായി സൗദി അറേബ്യ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പാക് ചാര സംഘടന ഐ.എസ്ഐ ഉദ്യോഗസ്ഥരും താരിഖ് റഹ്മാനും തമ്മിൽ ലണ്ടനിൽ നടത്തിയ കൂടിക്കാഴ്ചയുടെ തെളിവുകളും ബംഗ്ലാദേശ് രഹസ്യാന്വേഷണ വിഭാഗം ശേഖരിച്ചിട്ടുണ്ട്. ഇതിന് എല്ലാ സഹായവും പിന്തുണയും നൽകിയത് ചൈനയാണെന്നും രഹസ്യാന്വേഷണ റിപ്പോർട്ട് പറയുന്നു.
Also Read
തൊഴിൽ ആവശ്യപ്പെട്ടും സംവരണത്തിനെതിരെയും നടന്ന പ്രക്ഷോഭത്തിന് ജമാഅതെ ഇസ്ലാമി ബംഗ്ലാദേശിൻ്റെ വിദ്യാർത്ഥി വിഭാഗമായ ഇസ്ലാമി ഛത്ര ശിബിറാണ് പ്രവർത്തിച്ചത്. ഇവർക്ക് ആവശ്യമായ എല്ലാ പിന്തുണയും ഐ.എസ്ഐയിൽ നിന്ന് ലഭിച്ചതായും പറയുന്നു. സർക്കാരിനെ താഴെയിറക്കുകയായിരുന്നു ജമാഅതെ ഇസ്ലാമിയുടെ ലക്ഷ്യം. മാസങ്ങളോളമായി ഇതിന് വേണ്ടി ഇസ്ലാമി ഛത്ര ശിബിർ അംഗങ്ങൾക്ക് പരിശീലനം നൽകിയിരുന്നു. പാക്കിസ്ഥാനിൽ പ്രവർത്തിക്കുന്ന ചൈനീസ് ഉദ്യോഗസ്ഥരാണ് ഇതിന് വേണ്ട എല്ലാ സാമ്പത്തിക സഹായവും ഉറപ്പാക്കിയതെന്നും റിപ്പോർട്ടിലുണ്ട്. പ്രക്ഷോഭത്തിൽ ഇതുവരെ 300 ൽ അധികം ആളുകൾ കൊല്ലപ്പെട്ടു.
Sorry, there was a YouTube error.