Categories
local news

ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് ഫോട്ടോഗ്രാഫർ പാനൽ: അപേക്ഷ ക്ഷണിച്ചു

പബ്ലിക് റിലേഷൻ വകുപ്പിൽ കരാർ ഫോട്ടോഗ്രാഫർമാരായി സേവനമനുഷ്ഠിച്ചവർക്കും പത്രസ്ഥാപനങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുള്ളവർക്കും മുൻഗണന ലഭിക്കും.

കാസർകോട്: ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് ജില്ലാ ഇൻഫർമേഷൻ ഓഫീസിലേക്ക് കരാറടിസ്ഥാനത്തിൽ ഫോട്ടോഗ്രാഫർമാരുടെ പാനൽ തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ഒക്ടോബർ 25 വൈകീട്ട് അഞ്ച് മണിക്കകം dioksgd@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ ജില്ലാ ഇൻഫർമേഷൻ ഓഫീസർ, സിവിൽ സ്റ്റേഷൻ, വിദ്യാനഗർ പി.ഒ. കാസർകോട്, 671121 എന്ന വിലാസത്തിൽ തപാലിലോ ലഭിക്കണം.

കൂടിക്കാഴ്ച ഒക്ടോബർ 29ന് രാവിലെ 11 മണിക്ക് കളക്ടറേറ്റിന് സമീപം ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ നടക്കും. ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻ വകുപ്പിൽ കരാർ ഫോട്ടോഗ്രാഫർമാരായി സേവനമനുഷ്ഠിച്ചവർക്കും പത്രസ്ഥാപനങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുള്ളവർക്കും മുൻഗണന ലഭിക്കും.

അപേക്ഷകർ ഡിജിറ്റൽ എസ്.എൽ.ആർ/ മിറർലെസ് ക്യാമറകൾ ഉപയോഗിച്ച് ഹൈ റെസലൂഷൻ ചിത്രങ്ങൾ എടുക്കുവാൻ കഴിവുള്ളവരായിരിക്കണം. വൈഫൈ സംവിധാനമുള്ള ക്യാമറകൾ കൈവശമുള്ളവർക്ക് മുൻഗണന ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9496003201.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest