Categories
Kerala national news

ഇൻഡസ്ട്രിയൽ സ്മാർട്ട് സിറ്റി ഇനി പാലക്കാടും; പദ്ധതി 1710 ഏക്കറിൽ 51,000 തൊഴിലവസരങ്ങൾ

ഡൽഹി: ഇൻഡസ്ട്രിയൽ സ്മാർട്ട് സിറ്റി ഇനി പാലക്കാടും.നാഷണൽ ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്മെന്റ് പ്രോഗ്രാമിൽ 12 ഇൻഡസ്ട്രിയൽ സ്മാർട്ട് സിറ്റി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. കേരളത്തിലെ പാലക്കാടും പദ്ധതിയുടെ പരിധിയിൽ. 1710 ഏക്കറിൽ പദ്ധതി ഒരുങ്ങുക. പദ്ധതിയ്ക്കായി 3086 കോടി രൂപയാണ് ചിലവ് വരുന്നത്. 51,000 ഓളം തൊഴിലവസരങ്ങളാണ് പദ്ധതിയിലൂടെ സൃഷ്ടിക്കുന്നത്. കഴിഞ്ഞമാസം പാലക്കാട് കേന്ദ്രീകരിച്ചുള്ള ഇന്റഗ്രേറ്റഡ് മാനുഫാക്ചറിങ് ക്ലസ്റ്ററിന് കേന്ദ്രമന്ത്രി സഭയുടെ അംഗീകാരം തേടി മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചിരുന്നു. കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന് കീഴിലെ എൻ.എസ്.ഡി.സി സംസ്ഥാന സർക്കാരും സംയുക്തമായാണ് വ്യവസായി ഇടനാഴി പദ്ധതി നടപ്പാക്കുക.

0Shares

Leave a Reply

Your email address will not be published. Required fields are marked *