Trending News
ന്യൂഡല്‍ഹി: ഇന്ത്യന്‍ സമ്പദ്‍വ്യവസ്ഥ ഈ സാമ്പത്തിക വര്‍ഷം 7.4 ശതമാനം നിരക്കില്‍ വളരുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. അടുത്ത സാമ്പത്തിക വര്‍ഷവും സമ്പദ്‍വ്യവസ്ഥയില്‍ ഉയര്‍ന്ന വളര്‍ച്ചയുണ്ടാകും. ഫിനാന്‍ഷ്യല്‍ എക്സ്പ്രസ് സംഘടിപ്പിച്ച പരിപാടിയിലാണ് ധനമന്ത്രിയുടെ പരാമര്‍ശം. കണക്കുകളെ അടിസ്ഥാനമാക്കിയാണ് കേന്ദ്രസര്‍ക്കാറിൻ്റെ വിലയിരുത്തലെന്നും സമ്പദ്‍വ്യവസ്ഥ വളരുമെന്നതില്‍ തനിക്ക് ഉറപ്പുണ്ടെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.
Also Read
അടുത്ത രണ്ട് വര്‍ഷം ഇന്ത്യന്‍ സമ്പദ്‍വ്യവസ്ഥയില്‍ മികച്ച വര്‍ളച്ചയുണ്ടാകുമെന്നും ലോകബാങ്കും ഐ.എം.എഫും പ്രവചിച്ചിട്ടുണ്ടെന്നും ധനമന്ത്രി പറഞ്ഞു. റിസര്‍വ് ബാങ്കിൻ്റെ കണക്കുകള്‍ക്ക് സമാനമാണ് ലോകബാങ്കിൻ്റെയും ഐ.എം.എഫിൻ്റെയും പ്രവചനം.
എന്നാല്‍, ആഗോള സാമ്പത്തിക സാഹചര്യത്തില്‍ ആശങ്കയുണ്ടാക്കുന്നതാണ്. രാജ്യത്തെ കയറ്റുമതി വലിയ വെല്ലുവിളികളെ നേരിടുന്നുണ്ടെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ജി.ഡി.പി വളര്‍ച്ച ഇങ്ങനെ
2022-23 ആദ്യ പാദത്തില്‍ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തില്‍ (GDP) 13% വാര്‍ഷിക വളര്‍ച്ച കൈവരിക്കുമെന്ന് ഐ.സി.ആര്‍.എ റേറ്റിംഗ്സ് വിലയിരുത്തുന്നു. റിസര്‍വ് ബാങ്ക് പണ നയ കമ്മിറ്റിയുടെ പ്രവചനം ജി ഡി പി 16.2 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നാണ്. സമ്പദ്ഘടനയുടെ വളര്‍ച്ചയെ സഹായിക്കുന്നത് സേവന മേഖലയിലെ 17 -19 വളര്‍ച്ചയും (2021 22 നാലാം പാദത്തില്‍ 5.5 %), വ്യവസായ മേഖലയിലെ 9-11% (2021 22 നാലാം പാദത്തില്‍ 1.3%) വളര്‍ച്ചയുമാണ്. കൃഷി, വനം, മത്സ്യ ബന്ധനം ഉള്‍പ്പെട്ട മെഖലയുടെ വളര്‍ച്ച 1 ശതമാന മായി കുറയും (2021 22 നാലാം പാദത്തില്‍ 4.1%).
2021 23 ആദ്യ പാദത്തിലെ താഴ്ന്ന അടിസ്ഥാനവുമായി (low base) താരതമ്യം ചെയ്യുന്നതു കൊണ്ടാണ് ജി ഡി പി വളര്‍ച്ച ഇരട്ട സംഖ്യയില്‍ വര്‍ധിക്കുന്നത്. പണപ്പെരുപ്പവും, കയറ്റുമതി മിതപ്പെട്ടതും വ്യാവസായിക വളര്‍ച്ചയെ ബാധിക്കും. ഉഷ്ണ തരംഗം കാര്‍ഷിക മേഖലയുടെ വളര്‍ച്ചക്കുറവിന് കാരണമാകും. ട്രാവല്‍ ആന്‍ഡ് ടൂറിസം സേവന മേഖലയില്‍ കൂടുതല്‍ വളര്‍ച്ച കൈവരിക്കും.
വ്യാപാരം, ഹോട്ടല്‍, ഗതാഗതം, കമ്മ്യൂണിക്കേഷന്‍സ് എന്നിവയുടെ മൊത്തം സംയോജിത മൂല്യം (Gross Value Added) 40 -45 ശതമാനമായി ഉയരും. വിദ്യാഭ്യാസം, ആരോഗ്യം, വിനോദ മേഖലയും താഴ്ന്ന അടിസ്ഥാന പ്രഭാവത്തില്‍ മികച്ച വളര്‍ച്ച കാണിക്കും.
കേന്ദ്ര സര്‍ക്കാരിൻ്റെ മൂലധന, നിര്‍മാണ ചെലവുകള്‍ വര്‍ധിക്കുന്നുണ്ട്. നിര്‍മാണ, മൂലധന ഉല്‍പ്പന്ന കമ്പനികളള്‍ക്ക് ലഭിക്കുന്ന ഓര്‍ഡറുകള്‍ കൂടുന്നത് ജി.ഡി വളര്‍ച്ചയ്ക്ക് അനുകൂലമാണ്. 2022 -23 രണ്ടാം പാദത്തില്‍ ജി.ഡി.പി വളര്‍ച്ച 6.2 %, തുടര്‍ന്നുള്ള ത്രൈമാസങ്ങളില്‍ യഥാക്രമം 4 .1 %, 4 % എന്നിങ്ങനെ ആയിരിക്കുമെന്ന് റിസര്‍വ് ബാങ്ക് കരുതുന്നു. പദ്ധതികള്‍ നടത്തിപ്പില്‍ വേഗത കുറവ്, സംസ്ഥാനങ്ങളുടെ മൂലധന ചെലവ് വര്‍ധിക്കാത്തതും, മൂലധന ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനം കുറയുന്നതും ജി.ഡി.പി വളര്‍ച്ചക്ക് തടസമാകാം.
Sorry, there was a YouTube error.