Categories
entertainment

ഇന്ത്യൻ- 2 ചിത്രത്തിൽ കമൽഹാസന് സ്ക്രീൻ ടൈം കുറവോ.? അഭ്യൂഹങ്ങൾക്ക് മറുപടിയുമായി സംവിധായകൻ ശങ്കർ

കമൽഹാസൻ-ശങ്കർ കൂട്ടുകെട്ടിൽ റിലീസ് കാത്തിരിക്കുന്ന ചിത്രം “ഇന്ത്യൻ 2”

ചെന്നൈ: തെന്നിന്ത്യന്‍ സിനിമ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കമൽഹാസൻ-ശങ്കർ കൂട്ടുകെട്ടിൽ റിലീസ് കാത്തിരിക്കുന്ന ചിത്രം “ഇന്ത്യൻ 2”. റിലീസിന് മുന്നേ സിനിമയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. സിനിമയിലെ പ്രധാന കഥാപാത്രമായ സേനാപതിക്ക് (കമഹാസൻ ചെയ്യുന്ന കഥാപാത്രം) ഇന്ത്യൻ- 2 ൽ സ്ക്രീൻ ടൈം കുറവായിരിക്കും എന്നാണ് അഭ്യൂഹം. ഇപ്പോഴിതാ ആ അഭ്യൂഹത്തെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് ശങ്കർ.

കമൽഹാസൻ്റെ കഥാപാത്രം ചിത്രത്തിലുടനീളം പ്രത്യക്ഷപ്പെടുമെന്ന് ശങ്കർ സ്ഥിരീകരിച്ചു. കഥാപാത്രമില്ലാത്ത രംഗങ്ങളിൽ പോലും പ്രേക്ഷകർക്ക് സേനാപതിയുടെ സാന്നിധ്യം അനുഭവപ്പെടും. പ്രേക്ഷകർക്ക് ആശങ്ക വേണ്ടാന്നും ചിത്രം റിലീസ് ചെയ്യുമ്പോൾ നിങ്ങൾക്ക് മനസ്സിലാകുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ 2 ചിത്രം മുന്നോട്ട് നയിക്കുന്നത് തന്നെ സേനാപതിയെ ചുറ്റിപറ്റിയാണെന്നും ശങ്കർ കൂട്ടിച്ചേർത്തു.

1996-ലെ ബോക്‌സ് ഓഫീസ് റെക്കോർഡുകൾ തകർത്ത ‘ഇന്ത്യൻ’ എന്ന ചിത്രത്തിൻ്റെ രണ്ടാം ഭാഗമാണ് ഇന്ത്യൻ- 2. ആദ്യ ചിത്രത്തിൽ എ ആർ റഹ്മാൻ സംഗീതം നിർവ്വഹിച്ചപ്പോൾ അനിരുദ്ധ് രവിചന്ദർ ആണ് രണ്ടാം ഭാഗത്തിന് സംഗീതമൊരുക്കുന്നത്. സിദ്ധാർത്ഥ്, രാകുൽ പ്രീത് സിങ്, പ്രിയ ഭവാനി ശങ്കർ, കാളിദാസ് ജയറാം, ബോബി സിംഹ, ഗുരു സോമസുന്ദരം, മനോബാല, വെണ്ണെല കിഷോർ, ദീപ ശങ്കർ തുടങ്ങിയവർ ഇന്ത്യൻ- 2 ൽ അഭിനേതാക്കളാണ്. ലൈക്ക പ്രൊഡക്ഷൻസും റെഡ് ജെയ്ന്റ് മൂവീസും ചേന്നാണ് നിർമ്മാണം. സിനിമാ പ്രേമികൾ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തെ വരവേൽക്കുന്നത്. തമിഴ് സിനിമാ മേഖലയിൽ വലിയ ചലനമുണ്ടാക്കാൻ ഈ സിനിമക്ക് കഴിയുമെന്നാണ് വിലയിരുത്തൽ. ഈ അടുത്തിടെ മലയാള സിനിമ വലിയ വിജയം നേടുമ്പോൾ വൻ മുതൽ മുടക്കിൽ നിർമിക്കുന്ന തമിഴിന് അതിന് കഴിഞ്ഞിരുന്നില്ല.

0Shares

Leave a Reply

Your email address will not be published. Required fields are marked *