Categories
ഓസ്ട്രേലിയക്കെതിരായ ടി-20 പരമ്പര വിജയം; പാകിസ്ഥാന് സ്വന്തമായിരുന്ന റെക്കോർഡ് തിരുത്തി ഇന്ത്യ
ഓസീസ് ഉയർത്തിയ 188 റൺസ് വിജയലക്ഷ്യം ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ സ്വന്തമാക്കി.
Trending News
മദ്ഹേ മദീന റബീഹ് കോൺഫ്രൻസ് സെപ്റ്റംബർ 22 ന് അബു ഹൈൽ കെ.എം.സി.സിയിൽ; പോസ്റ്റർ പ്രകാശനം യഹിയ തളങ്കര നിർവഹിച്ചു
“പാങ്ങുള്ള ബജാര് ചേലുള്ള ബജാര്” പ്രാഖ്യാപനത്തിനൊരുങ്ങി കാസര്‍കോട് നഗരസഭ; കച്ചവട സ്ഥാപനങ്ങളുടെ പുറത്ത് അലങ്കാര ചെടികള്‍ സ്ഥാപിച്ച് പരിപാലിക്കാന്‍ വ്യാപാരികൾ മുന്നോട്ട് വരണം
കാസർഗോഡ് വികസന പാക്കേജിൽ ഉൾപ്പെടുത്തി; വെള്ളിക്കോത്ത് സ്കൂളിൽ ഉച്ചഭക്ഷണശാല ഉദ്ഘാടനം ചെയ്തു
ഓസ്ട്രേലിയക്കെതിരായ ടി-20 പരമ്പര വിജയത്തോടെ പാകിസ്താൻ്റെ റെക്കോർഡ് തിരുത്തി ഇന്ത്യ. ഒരു വർഷത്തിൽ ഏറ്റവുമധികം ടി-20 മത്സരങ്ങൾ വിജയിക്കുന്ന ടീമെന്ന റെക്കോർഡാണ് അവസാന മത്സരത്തിലെ ജയത്തോടെ ഇന്ത്യ സ്വന്തമാക്കിയത്.
Also Read
പാകിസ്താൻ്റെ പേരിലുണ്ടായിരുന്ന 20 വിജയങ്ങൾ തിരുത്തിയ ഇന്ത്യ ഒരു വർഷത്തെ ആകെ ടി-20 വിജയങ്ങൾ 21 ആക്കി ഉയർത്തി. 2021ലാണ് പാകിസ്താൻ 20 ടി-20 മത്സരങ്ങൾ വിജയിച്ച് റെക്കോർഡ് സ്ഥാപിച്ചത്.
അർധ സെഞ്ച്വറിയുമായി സൂര്യകുമാർ യാദവും വിരാട് കോഹ്ലിയും തകർത്തടിച്ചപ്പോൾ ഓസ്‌ട്രേലിയക്കെതിരായ അവസാനത്തേതും നിർണായകവുമായ ടി20 പോരാട്ടത്തിൽ ഇന്ത്യ തകർപ്പൻ ജയം നേടിയിരുന്നു. ഓസീസ് ഉയർത്തിയ 188 റൺസ് വിജയലക്ഷ്യം ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ സ്വന്തമാക്കി.
Sorry, there was a YouTube error.