Categories
international news trending

അഞ്ചാം നൂറ്റാണ്ടിലെ അമൂല്യ നിധി; കിട്ടിയത് നിലം കുഴിക്കുന്നതിനിടെ, വില 30 കോടി, വിറ്റ് കാശാക്കിയതിന് ജയിലിൽ

പുരാതന സ്വര്‍ണ്ണ നാണയങ്ങള്‍, വെള്ളി, ആഭരണങ്ങള്‍ സ്വന്തമാക്കി

തൊഴിലാളികള്‍ക്ക് കിട്ടിയത് അഞ്ചാം നൂറ്റാണ്ടിലെ അമൂല്യ നിധി. യു.കെയിലെ ഹെയര്‍ഫോര്‍ഡ് ഷെയറിലാണ് സംഭവം. 41കാരനായ ജോര്‍ജ്ജ് പവലും 54കാരനായ ലെയ്‌റ്റണ്‍ ഡേവിസുമാണ് നിധി കണ്ടെത്തിയത്. മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ചാണ് ഇവര്‍ നിധി വേട്ട നടത്തിയത്. എന്നാല്‍ നിധിയെ കുറിച്ച്‌ വസ്തുവിൻ്റെ ഉടമയോട് പോലും ഇവര്‍ പറഞ്ഞില്ല.

30 കോടിയോളം രൂപയുടെ നിധിയാണ് ഇവര്‍ സ്വന്തമാക്കിയത്. പുരാതന സ്വര്‍ണ്ണ നാണയങ്ങള്‍, വെള്ളി കഷണങ്ങള്‍, മോതിരങ്ങള്‍ തുടങ്ങി നിരവധി ആഭരണങ്ങള്‍ ഇവര്‍ സ്വന്തമാക്കി.

നിധി സര്‍ക്കാരിന് കൈമാറുന്നതിന് പകരം ഇവര്‍ ഇത് വില്‍ക്കുകയായിരുന്നു.

എന്നാല്‍ അധികം വൈകാതെ വിവരം അറിഞ്ഞ പോലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്തു. മോഷണം, സ്വത്ത് മറച്ചുവെക്കാനും വില്‍ക്കാനുമുള്ള ക്രിമിനല്‍ ഗൂഢാലോചന എന്നിവ പ്രകാരം കുറ്റക്കാരാണെന്ന് കണ്ടെത്തി. വോര്‍സെസ്റ്റര്‍ ക്രൗണ്‍ കോടതി ഇരുവര്‍ക്കും 11 വര്‍ഷവും 6 മാസവും തടവുശിക്ഷ വിധിച്ചു. അതില്‍ പവലിന് ആറര വര്‍ഷവും ഡേവിസിന് അഞ്ചുവര്‍ഷവും തടവ് ശിക്ഷ ലഭിച്ചു. ഇതിന് പിന്നാലെ പവലിനും ഡേവിസിനും 1.2 ദശലക്ഷം പൗണ്ട് (ഏകദേശം 12 കോടി രൂപ) പിഴയും ചുമത്തി.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest