Categories
‘ കോവിഡ് പ്രതിസന്ധികളെ അതിജീവിച്ച് മുന്നേറുന്ന ഇന്ത്യ ഇരുണ്ട ചക്രവാളത്തിലെ വെള്ളിവെളിച്ചം’; ഇന്ത്യന്‍ സമ്പദ്ഘടനയ്ക്ക് ഐ.എം.എഫിൻ്റെ പ്രശംസ
ആഗോള സാമ്പത്തിക മാന്ദ്യത്തെ അതിജീവിക്കുന്നതിന് വേണ്ടി ലോക രാജ്യങ്ങളുടെ കൂട്ടായ പ്രയത്നം അനിവാര്യമാണെന്നും ഐ.എം.എഫ്
Trending News
സംസ്ഥാന വഖഫ് ബോർഡ് പിരിച്ചു വിട്ട് സർക്കാർ ഉത്തരവ്; ബി.ജെ.പി പിന്തുണയോടെ അധികാരം പിടിച്ച ആന്ധ്രയിൽ സംഭവിക്കുന്നത്..
മാലിന്യ മുക്തം നവകേരളം ജനകീയ കാമ്പയിൻ; കാസറഗോഡ് കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ മെഗാ ശുചീകരണം
ഫിൻജാൽ ചുഴലിക്കാറ്റിനെ തുടർന്നുള്ള മഴക്കെടുതി; 9 മരണം റിപ്പോർട്ട് ചെയ്തു; രക്ഷാപ്രവർത്തനം തുടരുന്നു; ജാഗ്രതയിൽ കേരളവും
കോവിഡ് പ്രതിസന്ധികളെ അതിജീവിച്ച് മുന്നേറുന്ന ഇന്ത്യന്‍ സമ്പദ്ഘടനയെ പ്രശംസിച്ച് അന്താരാഷ്ട്ര നാണയ നിധി. ‘ഇരുണ്ട ചക്രവാളത്തിലെ വെള്ളിവെളിച്ചം’ എന്നാണ് ഐ.എം.എഫ് മാനേജിങ് ഡയറക്ടര്‍ ക്രിസ്റ്റലീന ജോര്‍ജീവ ഇന്ത്യയെ വിശേഷിപ്പിച്ചത്.
Also Read
ഇരുണ്ട ചക്രവാളത്തിലെ വെള്ളിവെളിച്ചമാണ് ഇന്ത്യ. ദുരിതകാലത്തെ അതിജീവിച്ചും അതിവേഗം വളരുന്ന സമ്പദ്ഘടനയാണ് ഇന്ത്യയുടേത്. ഘടനാപരമായ പരിഷ്കരണങ്ങളാണ് ഇന്ത്യയുടെ പുരോഗതിക്ക് കാരണമെന്നും ഐ.എം.എഫ് വിലയിരുത്തി.
കൂടാതെ ആഗോള സമ്പദ്ഘടന 25 ശതമാനം മാന്ദ്യം നേരിട്ടേക്കാമെന്നും ഐ.എം.എഫ് നിരീക്ഷിച്ചു. ആഗോള വളര്‍ച്ചാ നിരക്ക് ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയായ രണ്ട് ശതമാനത്തില്‍ എത്തിയേക്കാമെന്നും അന്താരാഷ്ട്ര നാണയ നിധി കണക്ക് കൂട്ടുന്നു.
ലോകത്തിലെ മൂന്നില്‍ രണ്ട് ഭാഗം രാജ്യങ്ങളും നെഗറ്റീവ് വളര്‍ച്ചയുടെ കെടുതികള്‍ അനുഭവിച്ചേക്കാം. ആഗോള സാമ്പത്തിക മാന്ദ്യത്തെ അതിജീവിക്കുന്നതിന് വേണ്ടി ലോക രാജ്യങ്ങളുടെ കൂട്ടായ പ്രയത്നം അനിവാര്യമാണെന്നും ഐ.എം.എഫ് ഓര്‍മ്മിപ്പിച്ചു.
Sorry, there was a YouTube error.