Categories
health local news

രോഗലക്ഷണങ്ങളുള്ള പ്രായം ചെന്നവരും മറ്റു ഗുരുതര രോഗങ്ങളുള്ളവരും നിർബന്ധമായും കോവിഡ് പരിശോധന നടത്തണം: ജില്ലാ കളക്ടർ

ജില്ലയിൽ ആഗസ്റ്റിൽ മരിച്ച 53 പേരുടെ പൂർണ്ണമായ ഡാറ്റ വിശകലനം ചെയ്തതിൽ നിന്നാണ് ഇക്കാര്യം വ്യക്തമായത്.

കാസര്‍കോട്: രോഗലക്ഷണങ്ങളുള്ള പ്രായം ചെന്നവരും മറ്റു ഗുരുതര രോഗങ്ങളുള്ളവരും നിർബന്ധമായും കോവിഡ് പരിശോധന നടത്തണമെന്ന് ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് . മറ്റു ഗുരുതര രോഗങ്ങൾ ഉള്ളവരുടെ കോവിഡ് രോഗ സ്ഥിരീകരണത്തിന് കാലതാമസമുണ്ടാകുന്നത് ജീവന് തന്നെ അപകടമാകും. ജില്ലയിൽ ആഗസ്റ്റിൽ മരിച്ച 53 പേരുടെ പൂർണ്ണമായ ഡാറ്റ വിശകലനം ചെയ്തതിൽ നിന്നാണ് ഇക്കാര്യം വ്യക്തമായത്.

ഇതിൽ 25% കേസുകളിൽ, രോഗബാധയ്ക്കും പരിശോധന നടത്തി ഫലമറിയുന്നതും തമ്മിൽ അഞ്ചോ അതിൽ കൂടുതലോ ദിവസങ്ങൾ എടുത്തിട്ടുണ്ട്. രോഗബാധയും പരിശോധിച്ച് ഫലമറിയുന്നതും തമ്മിൽ ശരാശരി 3.32 ദിവസം ആണെന്നും ഈ ഡാറ്റയിൽ നിന്ന് വ്യക്തമാകുന്നു. അതിനാൽ മറ്റു ഗുരുതര രോഗങ്ങളുള്ളവർ കോവിഡ് ലക്ഷണങ്ങളുണ്ടെങ്കിൽ ഉടൻ പരിശോധന നടത്തി ആശുപത്രിയിൽ വിദഗ്ദ ചികിത്സ തേടേണ്ടതാണെന്ന് കളക്ടർ പറഞ്ഞു.

0Shares

Leave a Reply

Your email address will not be published. Required fields are marked *