Categories
ദുബായ് ജൈടെക്‌സിൽ ശ്രദ്ധേയമായി കാസറഗോഡ് സ്വദേശികൾ
Trending News
മകനെ കൊലപ്പെടുത്താൻ ശ്രമിച്ചശേഷം അച്ഛൻ ജീവനൊടുക്കി
കേരളത്തിൽ ആദ്യമായി നിർമ്മിച്ച ‘മിയാവാക്കി’ വനവൽക്കരണം; 400 വൃക്ഷതൈകളാണ് നട്ടു സംരക്ഷിച്ചുവരുന്നത്; നാലാം വാർഷികാഘോഷം നടന്നു
മല്ലു ഹിന്ദു ഗ്രൂപ്പ് വിവാദം; ഉദ്യോഗസ്ഥനെതിരെ കടുത്ത നടപടിക്ക് സാധ്യത; ഡിജിപി റിപ്പോർട്ട് കൈമാറി; ഫോൺ ഹാക്ക് ചെയ്തിട്ടില്ലെന്ന് പോലീസ്
ദുബായ്: ലോകത്തിലെ ഏറ്റവും വലിയ ടെക് മേളയായ ദുബായ് ജൈടെക്‌സിൽ നിരവധി പരിപാടികൾ സംഘടിപ്പിച്ച് ശ്രദ്ധേയമായി കാസറഗോഡ് സ്വദേശികൾ. കാസറഗോഡ് സ്വദേശികളായ ഇഹ്തിഷാം, സവാദും സഹസ്ഥാപകരായ വൺട്രപ്രണർ കൂട്ടായ്മയാണ് സ്റ്റാർട്ടാപ്പുകൾക്ക് വേണ്ടി നിരവധി പരിപാടികൾ സംഘടിപ്പിച്ചത്. ഏറ്റവും വലിയ ഫണ്ടിങ് ഷോ കൂടിയാണ് ഇത്. ഷാർക്ക് ടാങ്ക് മാതൃകയിൽ പുതുസംരംഭകർക്ക് നിക്ഷേപ അവസരവുമായി 1TANK SHOW, 20 സ്റ്റാർട്ടപ്പുകൾക്ക് പ്രദർശനവസരം നൽകി. 1pavilion സ്റ്റാർട്ടാപ്പുകൾക്ക് ദുബായ് പോലീസുമായുള്ള കൂടികാഴ്ച, തുടങ്ങി നിരവധി പരിപാടികൾക്കാണ് ആഗോള സ്റ്റാർട്ടപ്പ് കൂട്ടായ്മയായ വൺട്രപ്രണർ (Onetrepreneur) ജൈടെക്‌സിൽ നേതൃത്വം നൽകിയത്. ജൈടെക്‌സിൽ പങ്കെടുത്ത ആയിരകണക്കിന് സ്റ്റാർട്ടപ്പുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 12 സംരംഭകർക്കാണ് 1TANK പിച്ചിങ് അവസരം ഒരുക്കിയത്. ഇന്ത്യ, യു.എസ്, ഓസ്ട്രേലിയ തുടങ്ങി 6 രാജ്യങ്ങളെ പ്രതിതിദീകരിച്ചു സ്റ്റാർട്ടാപ്പുകൾ ഉണ്ടായിരുന്നു.
Also Read
ഒക്ടോബർ 16ന് നടന്ന ഓപ്പൺ പിച്ചിൽ തിരഞ്ഞെടുക്കപ്പെട്ട 12 സ്റ്റാർട്ടപ് സംരംഭകർ ജൈടെക്‌സിലെ ഏറ്റവും വലിയ ഫണ്ടിങ് ഷോയിൽ ആശയം അവതരിപ്പിച്ചു. മേളയിൽ പങ്കെടുത്ത ആയിരക്കണക്കിന് സംരംഭകരിൽ നിന്നാണ് ഈ അഞ്ച് രാജ്യങ്ങളിൽ നിന്നുള്ള 12 പേരെ ഓപ്പൺ പിച്ചിന് തിരഞ്ഞെടുത്തതെന്ന് വൺട്രപ്രണർ സഹസ്ഥാപകൻ ഇഹ്തിശാം പറഞ്ഞു. സി.ലൈവ് എന്ന കേരള സ്റ്റാർട്ടപ്പും ഇതിൽപ്പെടും. ഇതിൽ പത്ത് സ്റ്റാർട്ടപ്പുകൾക്ക് ഇൻവെസ്റ്റ്മെന്റ് ചർച്ചകൾക്ക് ക്ഷണം ലഭിച്ചതായി അദ്ദേഹം പറഞ്ഞു. ഗൾഫ് മേഖലയിലെ പ്രധാനപെട്ട നിക്ഷേപകരും വ്യവസായികളും ഇൻവെസ്റ്റർ പാനലിൻ്റെ ഭാഗമായി. ക്രസന്റ് വെഞ്ചേഴ്സ്, സുക്ന വെഞ്ചേഴ്സ്, എൽജിഎൻഡി, ഓർബിറ്റ് സ്റ്റാർട്ടപ്പ്സ്, ടെക് സ്റ്റാർസ്, ഓറസേയ ക്യാപിറ്റൽ, ഓറിക്സ് ഫണ്ട്, ഷാർജ എന്റ്രപ്രണർഷിപ്പ് സെൻറർ, അമിമ വെഞ്ചേഴ്സ്, പ്ലസ് വി.സി തുടങ്ങി ഗൾഫ് മേഖലയിലെ പ്രധാനപെട്ട നിക്ഷേപകർ പങ്കെടുത്തു. മൊത്തം നിക്ഷേകരുടെ ഫണ്ടിങ് മൂല്യം ആകെ തുക $300 Mn ആണ് ഉള്ളത്.
നൂതന ആശയങ്ങളുള്ള സ്റ്റാർട്ടപ്പുകൾക്ക് ആഗോളതലത്തിലേക്ക് വിപണി വ്യാപിപ്പിക്കാൻ വേദിയൊരുക്കുകയാണ് വൺട്രപ്രണറർ കൂട്ടായ്മയുടെ ലക്ഷ്യം. ഇരുപത്തിലധികം രാജ്യങ്ങളിൽ നിന്നുള്ള 2000ത്തോളം സ്റ്റാർട്ടപ്പ് സ്ഥാപകർ വൺട്രപ്രണർ കൂട്ടായമയിൽ അംഗങ്ങളാണ്. ഗൾഫ് മേഖലയിൽ പ്രവർത്തിച്ചുവരുന്ന നിരവധി സ്റ്റാർട്ടപ്പുകൾക്ക് പ്രതിസന്ധിഘട്ടത്തിൽ വൺട്രപ്രണർ കമ്യൂണിറ്റിയുടെ സംരക്ഷണം ലഭ്യമായിട്ടുണ്ട്. സ്റ്റാർട്ടപ്പ് സ്ഥാപകർക്ക് വിപണി വിപുലീകരണത്തിൻ്റെ പുതുവഴികൾ തുറന്നുകൊടുക്കുന്നതിനും നിക്ഷേപകർക്ക് മുന്നിൽ പുത്തൻ ആശയങ്ങൾ അവതരിപ്പിച്ച് നിക്ഷേപമൊരുക്കുന്നതിനും വൺട്രപ്രണർ കൂട്ടായ്മ അവസരങ്ങളൊരുക്കുന്നു. മാസം തോറും സ്റ്റാർട്ട് അപ്പ് സ്ഥാപകരുടെ മീറ്റപ്പും മെന്റർഷിപ്പ് സെഷനുകളും കൂട്ടായ്മയുടെ ഭാഗമായി സംഘടിപ്പിക്കുന്നു. തമിഴ്നാടിലെ സ്റ്റാർട്ടാപ്പുകളെ UAE യിലേക്ക് വിപണി വ്യാപിപ്പിക്കാൻ സഹായിക്കുന്നതിന് launchpad ഒരുക്കുന്നതിനായി തമിഴ്നാട് ടെക്നോളജി ഹബും വൺട്രപ്രണർ ഉം തമ്മിൽ ധാരണപാത്രം ഒപ്പ് വെച്ചു. തമിഴ്നാട് ഐ.ടി മിനിസ്റ്റർ പളനിവേൽ ത്യാഗരാജ് തമിഴ്നാട് ടെക്നോളജി ഹബ് CEO വനിത വേണുഗോപാൽ എന്നിവരും പരിപാടിയിൽ പങ്കെടുത്തു. നിരവധി അന്തർദേശീയ പുരസ്‌കാരങ്ങൾ നേടിയിട്ടുള്ള ദുബായ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ജങ്ക്ബോട്ട് (Junkbot) റോബോട്ടിക്‌സ് സ്റ്റാർട്ടപ്പിൻ്റെ സ്ഥാപകൻ ഇഹ്തിഷാം പുത്തൂർ, സിലിക്കൺ വാലി 500 ഗ്ലോബൽ ആക്‌സിലറേറ്റർ പരിപാടിയിൽ തിരഞ്ഞെടുക്കപ്പെട്ട പ്ലാന്റ്‌ഷോപ്പ്. എം.ഇ (Palntshop.me), സ്റ്റാർട്ടപ്പ് സ്ഥാപകൻ ജിമ്മി ജെയിംസ്, സ്റ്റാർട്ടപ്പ് ഇന്ത്യ മെന്റർ സയ്യിദ് സവാദ് എന്നീ മലയാളി യുവസംരംഭകരാണ് വൺട്രപ്രണർ കൂട്ടായ്മയ്ക്ക് നേതൃത്വം നൽകുന്നത്. ദുബായ് സർക്കാരിനു കീഴിലുള്ള ഡിറ്റെക് (Dtec), ഷാർജ സർക്കാരിനു കീഴിലുള്ള ഷെറ (Sherra), അബുദാബിലെ ഖലീഫ യൂണിവേഴ്‌സിറ്റി എന്നീ സ്ഥാപനങ്ങൾ വൺട്രപ്രണറുമായി സഹകരിച്ച് പ്രവർത്തിക്കുന്നു.
Sorry, there was a YouTube error.