Categories
entertainment

‘ആ ട്രോളുകൾ സത്യമാണ്, മമ്മൂക്കയുടെ ഫോണെടുത്ത് ഞാൻ തന്നെയാണ് അത് ചെയ്തത്’; സത്യം വെളിപ്പെടുത്തി ദുൽഖർ സൽമാൻ

ഒരു ഫോണിൽ നിന്ന് പോസ്റ്റ്‌ ഇട്ടിട്ട് മറ്റേ ഫോണിൽ കൂടെ ഒന്നുമറിയാത്ത പോലുള്ള കമന്റ്. ഉഫ്ഫ്ഫ് കുറുപ്പിൻ്റെ അതെ ബ്രില്യൻസ്

കഴിഞ്ഞദിവസമായിരുന്നു ദുൽഖർ സൽമാൻ നായകനാകുന്ന ചിത്രം കുറുപ്പിൻ്റെ ട്രയിലർ റിലീസ് ചെയ്തത്. പതിവുകൾക്ക് വിപരീതമായി മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജിലും ട്രയിലറിൻ്റെ ലിങ്ക് ഷെയർ ചെയ്തിരുന്നു. ദുൽഖർ സിനിമയിൽ വന്ന് ഇത്രയും കാലമായിട്ടും ദുൽഖറിനു വേണ്ടി ഒരു പോസ്റ്റ് പോലും പിതാവായ നടൻ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പ്രത്യക്ഷപ്പെട്ടിരുന്നില്ല.

അതുകൊണ്ട് തന്നെ കുറുപ്പിൻ്റെ ട്രയിലർ മമ്മൂട്ടി റിലീസ് ചെയ്തപ്പോൾ ആരാധകർ ഒരു നിമിഷം സംശയിച്ചു. പിന്നെ, സംശയങ്ങളെല്ലാം അണപൊട്ടി ട്രോൾ മഴയായി. കമന്റ് ബോക്സിൽ ഇക്കാര്യം ആരാധകർ പരസ്യമായി ചോദിക്കുകയും ചെയ്തു,ട്രയിലർ മമ്മൂട്ടി ഷെയർ ചെയ്തത് മാത്രമല്ല പോസ്റ്റിന് കമന്റ് ബോക്സിൽ ദുൽഖർ സ്നേഹപ്രകടനം നടത്തുകയും ചെയ്തിരുന്നു. ഇതെല്ലാം ആരാധകർ ഏറ്റെടുത്തു.

‘ഒരു ഫോണിൽ നിന്ന് പോസ്റ്റ്‌ ഇട്ടിട്ട് മറ്റേ ഫോണിൽ കൂടെ ഒന്നുമറിയാത്ത പോലുള്ള കമന്റ്. ഉഫ്ഫ്ഫ് കുറുപ്പിൻ്റെ അതെ ബ്രില്യൻസ്’, ‘മമ്മൂക്കയുടെ ഫോൺ എടുത്തു പോസ്റ്റ്‌ ഇട്ടതും പോരാ സ്വന്തം അക്കൗണ്ടിൽ വന്ന് അതിന് റിപ്ലൈയും’, ‘സത്യം പറ ദുൽഖർ, നിങ്ങൾ തന്നെ എഴുതി ഇട്ട പോസ്റ്റിനു നിങൾ തന്നെ കമന്റ് ഇട്ടത് അല്ലേ?’, ‘ലോഗൗട്ട് ചെയ്യാത്ത ഫോണിൽ കേറി ചെറുതായിട്ടു ഒന്ന് പണിഞ്ഞു’, ‘വാപ്പച്ചി അറിയാതെ വാപ്പച്ചിയുടെ പേജിൽ കയറി ലിങ്ക് ഷെയർ ചെയ്താൽ മനസിലാകില്ലന്നു വിചാരിച്ചോ മിസ്റ്റർ കുഞ്ഞിക്കാ. ഇങ്ങനെ ആയിരുന്നു മമ്മൂട്ടി ഷെയർ ചെയ്ത കുറുപ് ട്രയിലറിന് കമന്റുകൾ വന്നത്. എന്നാൽ, ഈ വന്ന ട്രോളുകളും കമന്റുകളെല്ലാം സത്യം ആയിരുന്നെന്ന് വ്യക്തമാക്കുകയാണ് ദുൽഖർ സൽമാൻ.

സംഭവത്തെക്കുറിച്ച് ദുൽഖർ പറഞ്ഞത് ഇങ്ങനെ, ‘സാധാരണ ഒരു സിനിമയുടെ പ്രമോഷന് വേണ്ടിയും ആരോടും ഒന്നും പറയാറില്ല. പക്ഷേ, ഇത് ഇത്ര വലിയ ഒരു സിനിമ ആയതുകൊണ്ടും കോവിഡ് പോലൊരു പ്രതിസന്ധി മുന്നിലുള്ളത് കൊണ്ടും ഞാൻ തന്നെ പലരോടും അപേക്ഷിച്ചു. വീട്ടിലും പറഞ്ഞു. എനിക്കു വേണ്ടി ഈ പടമെങ്കിലും ഷെയർ ചെയ്യൂ, പ്ലീസ് എന്ന്. പിന്നെ ഞാൻ ഫോണെടുക്കുകയാണെന്ന് പറഞ്ഞു. എന്നിട്ട് ഞാൻ തന്നെ ഷെയർ ചെയ്തതാണ്’ – മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി ദുൽഖർ ചിരിയോടെ പറഞ്ഞു.

0Shares

Leave a Reply

Your email address will not be published. Required fields are marked *