Categories
വീടുകൾക്ക് കേടുപാട് സംഭവിച്ചു; മേൽക്കൂരയിലെ ഷീറ്റുകൾ പറന്നുപോയി; തൃക്കരിപ്പൂരിൽ ചുഴലിക്കാറ്റ്, അരക്കോടിയുടെ നാശനഷ്ടം
Trending News
കാസർഗോഡ്: തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്തിലെ ആയിറ്റി,പേക്കടം, കൊയോങ്കര, എടാട്ടുമ്മൽ എന്നീ പ്രദേശങ്ങളിൽ വൻ നാശം വിതച്ച് ചുഴലിക്കാറ്റ്. ഇന്നലെ രാത്രി ഉണ്ടായ മഴയിലും കാറ്റിലുമായി നിരവധി വീടുകൾക്കും, കൃഷിക്കും നാശം സംഭവിച്ചു. മരങ്ങൾ ഒടിഞ്ഞുവീന്നത് കാരണം നിരവധി ഇലക്ട്രിക് പോസ്റ്റുകൾ തകർന്നു. നിരവധി വീടുകളുടെ ഷീറ്റിട്ട മേൽക്കൂരകൾ മീറ്ററുകൾ ഓളം പറന്നുപോയി. ഏകദേശം അരക്കോടിയോളം രൂപയുടെ നാശം നഷ്ടം കണക്കാക്കുന്നതായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.കെ ബാവ പറഞ്ഞു. പ്രസിഡന്റിന് ഒപ്പം സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷംസുദ്ദീൻ ആയിറ്റി, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ എം രജീഷ് ബാബു, എം ഷൈമ,സീതാ ഗണേഷ്, വില്ലേജ് ഓഫീസർ സന്തോഷ് കുമാർ ടിവി, കൃഷി ഓഫീസർ റെജീന എ, പൊതുപ്രവർത്തകർ എന്നിവർ സ്ഥലം സന്ദർശിച്ചു.
Sorry, there was a YouTube error.