Trending News
മരിച്ചുപോയ പിതാവിനെ പുനര്‍ജീവിപ്പിക്കാന്‍ പിഞ്ചുകുഞ്ഞിനെ ഇരയാക്കി നരബലി നടത്താന്‍ ഡൽഹിയിൽ ശ്രമം. കുഞ്ഞിനെ പൊലീസ് രക്ഷപ്പെടുത്തി. തട്ടിക്കൊണ്ടുപോയ യുവതിയെ അറസ്റ്റ് ചെയ്തു.സംഭവത്തിൽ ഒരു സ്ത്രീയെ പൊലീസ് കസ്റ്റഡിയിലെടുത്തു,കഴിഞ്ഞ ദിവസമാണ് യുവതി കുഞ്ഞിനെ തട്ടിക്കൊണ്ടുവന്നത്.
Also Read
തട്ടിക്കൊണ്ടുപോയ സ്ത്രീയെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ വെച്ചാണ് തങ്ങളുടെ കുടുംബം ആദ്യമായി കാണുന്നതെന്നും ഒരു സന്നദ്ധ സംഘടനയിലെ അംഗമെന്നാണ് യുവതി പരിചയപ്പെടുത്തിയതെന്നും കുഞ്ഞിൻ്റെ അമ്മ പൊലീസിന് മൊഴി നല്‍കി.
പൊലീസിൻ്റെ സമയോചിതമായ ഇടപെടലിലാണ് കുഞ്ഞിൻ്റെ ജീവൻ രക്ഷപ്പെട്ടത്. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
Sorry, there was a YouTube error.