Categories
ഹൊസ്ദുര്‍ഗ് ജില്ലാ ജയിലില്‍ ആവേശം വിതച്ച് ഷൂട്ടൗട്ട് മത്സരം
ഒന്നിനെതിരെ രണ്ടു ഗോള്‍ക്കാണ് തിരുവനന്തപുരം ജേതാക്കളായത്. മത്സരം കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.മണികണ്ഠന് ഉദ്ഘാടനം ചെയ്തു.
Trending News
ഒ.പി ഹനീഫയെ വീട്ടില്‍ കയറി കുത്തിപ്പരിക്കേല്പിച്ചു; വധശ്രമത്തിന് കേസ്; പ്രതി അറസ്റ്റിൽ
ക്ഷീരകര്‍ഷകരെ കാലത്തിനൊപ്പം നടക്കാന്‍ പ്രാപ്തരാക്കും; മന്ത്രി ചിഞ്ചുറാണി; മൃഗങ്ങൾക്ക് വേണ്ടിയുള്ള ഡിജിറ്റൽ എക്സ്റേ യൂനിറ്റിൻ്റെ ഉദ്ഘാടനം നിർവഹിച്ചു
കേരള ആരോഗ്യ ശാസ്ത്ര സർവ്വകലാശാല നോർത്ത് സോൺ കലോത്സവം; സംഘാടകസമിതി ഓഫീസ് തുറന്നു
കാസർകോട്: എൻ്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ പ്രചരണാര്‍ഥം ഹൊസ്ദുര്‍ഗ് ജില്ലാ ജയിലിലെ അന്തേവാസികള്‍ക്കായി നടത്തിയ ഫുട്ബോള്‍ ഷൂട്ടൗട്ട് മത്സരം ആവേശമായി. ജയില്‍ അന്തേവാസികളെ 14 ജില്ലാ ടീമുകളായി തരംതിരിച്ചാണ് മത്സരം നടത്തിയത്. ഓരോ ടീമിലും 5 പേരെ വീതം ഉള്‍പ്പെടുത്തി.
Also Read
ഒന്നിനെതിരെ രണ്ടു ഗോള്‍ക്കാണ് തിരുവനന്തപുരം ജേതാക്കളായത്. മത്സരം കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.മണികണ്ഠന് ഉദ്ഘാടനം ചെയ്തു. ജില്ലാ ജയില്‍ സൂപ്രണ്ട് കെ.വേണു അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് സൂപ്രണ്ട് ഗ്രേഡ് ടു നവാസ് ബാബു, ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍മാരായ എം.വി.സന്തോഷ് കുമാര്‍, എ.വി.പ്രമോദ് എന്നിവര്‍ സംസാരിച്ചു.
ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് എം.ശ്വേത സ്വാഗതവും ഫീമെയില്‍ അസിസ്റ്റന്റ് സുപ്രണ്ട് സുമ നന്ദിയും പറഞ്ഞു. അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍മാരായ യു.ജയാനന്ദന്, വി.ആര്.രതീഷ്, പി.ജെ.ബൈജു എന്നിവര്‍ മത്സരം നിയന്ത്രിച്ചു. മത്സരത്തില്‍ കാസര്‍കോട് ജില്ലയെ പരാജയപ്പെടുത്തി തിരുവനന്തപുരം ജില്ല ജേതാക്കളായി.
Sorry, there was a YouTube error.