Categories
channelrb special Kerala news

ജയിലറില്‍ രജനികാന്ത് പ്രതിഫലം വാങ്ങിയത് എത്ര; മോഹന്‍ലാലിൻ്റെയും വിനായകൻ്റെയും പ്രതിഫലത്തിൻ്റെ കണക്കുകളും പുറത്ത്

ചിത്രം കളക്ഷനില്‍ റെക്കോഡുകള്‍ തകര്‍ത്ത് മുന്നേറുമ്പോള്‍

വര്‍ഷങ്ങള്‍ക്ക് ശേഷം എത്തിയ രജനികാന്ത് ചിത്രം ജയില‍ര്‍ തിയേറ്ററുകളില്‍ ആവേശപ്പൂരം തീര്‍ക്കുകയാണ്. ടൈഗര്‍ മുത്തുവേല്‍ പാണ്ഡ്യനായി രജനികാന്ത് നിറഞ്ഞാടിയ ചിത്രത്തില്‍ വില്ലനായി എത്തിയ വിനായകനും ഗംഭീര പ്രകടനമാണ് കാഴ്‌ച വെച്ചത്. ചിത്രം കളക്ഷനില്‍ റെക്കോഡുകള്‍ തകര്‍ത്ത് മുന്നേറുമ്പോള്‍ താരങ്ങളുടെ പ്രതിഫലത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

ചിത്രത്തില്‍ സ്വാഭാവികമായും ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നത് രജനികാന്ത് ആയിരിക്കുമെന്നത് അറിയാം. എന്നാല്‍ രജനികാന്തിൻ്റെ പ്രതിഫലം എത്രയെന്നറിഞ്ഞ് അന്തംവിട്ടിരിക്കുകയാണ് ആരാധകരും. 110 കോടിയാണ് രജനികാന്ത് ടൈഗര്‍ മുത്തുവേല്‍ പാണ്ഡ്യനാകാൻ വാങ്ങിയത് എന്നാണ് റിപ്പോര്‍ട്ട്.

നായകനൊപ്പം അതിലുപരിയായോ സ്ക്രീനില്‍ നിറഞ്ഞാടിയ വര്‍മ്മനാകാൻ വിനായകൻ വാങ്ങിയത് 35 ലക്ഷം രൂപയാണെന്നാണ് റിപ്പോര്‍ട്ട്. അതിഥി താരമായാണ് മോഹൻലാല്‍ ചിത്രത്തില്‍ എത്തിയത്. മാത്യൂസ് എന്ന ആരാധകര്‍ ഏറ്റെടുത്ത കഥാപാത്രമാകാൻ മോഹൻലാല്‍ വാങ്ങിയത് എട്ടുകോടിയാണ്.

മറ്റൊരു അതിഥി താരമായെത്തിയ കന്നഡ സൂപ്പര്‍ സ്റ്റാര്‍ ശിവരാജ് കുമാറിനും നല്‍കിയത് എട്ടുകോടിയാണ്. ബോളിവുഡ് താരം ജാക്കി ഷറോഫ് നാലുകോടിയും രമ്യ കൃഷ്ണൻ 80 ലക്ഷവുമാണ് പ്രതിഫലമായി വാങ്ങിയത്. സുനില്‍ 60 ലക്ഷം, വസന്ത് രവി 60 ലക്ഷം, റെഡിൻ കിംഗ്‌സ്‌ലേ 25 ലക്ഷം എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ പ്രതിഫലം. തമന്ന കാവാലയ്യ എന്ന ഗാനരംഗത്തിനായി മൂന്നുകോടിയാണ് വാങ്ങിയതെന്നും റിപ്പോര്‍ട്ടുണ്ട്. സംവിധായകൻ നെല്‍സണ് പ്രതിഫലമായി നല്‍കിയത് 10 കോടിയായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം.

0Shares

Leave a Reply

Your email address will not be published. Required fields are marked *