Categories
അക്രമ സംഭവങ്ങള്‍ക്ക് എതിരെ വീട്ടമ്മമാര്‍ ഒന്നടങ്കം; പരാതിയുമായി പൊലീസ് സ്റ്റേഷനില്‍
നീതി ഉറപ്പാക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് പോലീസ്
Trending News
സംസ്ഥാന വഖഫ് ബോർഡ് പിരിച്ചു വിട്ട് സർക്കാർ ഉത്തരവ്; ബി.ജെ.പി പിന്തുണയോടെ അധികാരം പിടിച്ച ആന്ധ്രയിൽ സംഭവിക്കുന്നത്..
മാലിന്യ മുക്തം നവകേരളം ജനകീയ കാമ്പയിൻ; കാസറഗോഡ് കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ മെഗാ ശുചീകരണം
ഫിൻജാൽ ചുഴലിക്കാറ്റിനെ തുടർന്നുള്ള മഴക്കെടുതി; 9 മരണം റിപ്പോർട്ട് ചെയ്തു; രക്ഷാപ്രവർത്തനം തുടരുന്നു; ജാഗ്രതയിൽ കേരളവും
തൃക്കരിപ്പൂര്‍ / കാസർകോട്: അടുത്തിടെ കൈക്കൊട്ടുകടവ് പ്രദേശത്തുണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് വീട്ടമ്മമാര്‍ ഒന്നടങ്കം പോലീസ് സ്റ്റേഷനില്‍. ഏറ്റുമുട്ടലും അക്രമങ്ങളും മൂലം പ്രദേശത്തിൻ്റെ സ്വസ്ഥത നഷ്ടപ്പെടുന്നതായി കൈക്കോട്ടുകടവ് മുസ്ലിം ജമാഅത്ത് കമ്മിറ്റി ഭാരവാഹികളുടെ നേതൃത്വത്തില്‍ ചന്തേര പൊലീസ് സ്റ്റേഷനിലെത്തിയ സ്ത്രീകള്‍ ബോധിപ്പിച്ചു.
Also Read
സമാധാനത്തോടെ കഴിയുന്ന നാട്ടുകാര്‍ക്കിടയില്‍ ചിലര്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണെന്നും സ്ത്രീകള്‍ ചന്തേര പൊലീസിനോട് പരാതിപ്പെട്ടു.
നീതി ഉറപ്പാക്കാൻ പോലീസ് സാധ്യമായതെല്ലാം ചെയ്യുമെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പുനല്‍കിയ ശേഷമാണ് പിരിഞ്ഞുപോയത്.
കൈക്കൊട്ടുകടവ് ജമാഅത്ത് പ്രസിഡണ്ട് എസ്.കുഞ്ഞഹമ്മദ്, വൈസ്. പ്രസിഡൻറുമാരായ എം.എ.സി.കുഞ്ഞബ്ദുല്ല, എസ്.അബ്ദുറഹ്മാൻ, സെക്രട്ടറി എ.ബി അബ്ദുല്ല, തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്തംഗം വി.പി സുനീറ, കെ.വി.പി റംല, എം.ടി.പി സൈനബ, എം.ടി റൈഹാനത്ത് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സ്ത്രീകള്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതിപ്പെട്ടത്.
Sorry, there was a YouTube error.