Categories
local news

ഹോസ്ദുർഗ് രാജേശ്വരി മഠത്തിൽ മഹാപൂജയും നൃത്ത അരങ്ങേറ്റവും നാലപ്പാടം പത്മനാഭൻ്റെ കാവ്യ പ്രകാശം എന്ന കവിത പുസ്തകത്തിൻ്റെ പൂജയും നടന്നു

കാഞ്ഞങ്ങാട്: കൊല്ലൂർ മൂകാംബിക ദേവി സങ്കൽപ്പമുള്ള ഹോസ്ദുർഗ്ഗ് രാജേശ്വരി മഠത്തിൽ മഹാപൂജയും ഇഷാനി പ്രസീനിൻ്റെ നൃത്ത അരങ്ങേറ്റവും നടന്നു. കൂടാതെ കവിയും കേന്ദ്ര സാംസ്കാരിക വകുപ്പ് സീനിയർ ഫെലോയുമായ നാലപ്പാടം പത്മനാഭൻ്റെ കാവ്യ പ്രകാശം എന്ന കവിത പുസ്തകത്തിൻ്റെ പൂജയും നടന്നു.

സർവ്വാധികാരി കുഞ്ഞിരാമൻ്റെ നേതൃത്വത്തിൽ നടന്ന പൂജയിൽ നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു. തുടർന്ന് അന്നദാനവും നടന്നു. ഹോസ്ദുർഗ് രാജേശ്വരി മഠത്തിൽ എല്ലാ വെള്ളിയാഴ്ചയും മഹാപൂജ നടക്കാറുണ്ട്. പൂജയോടനുബന്ധിച്ച് വിവിധ നേർച്ചകളും സമർപ്പണങ്ങളും തുലാഭാരവും നടത്തുന്നു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest