Categories
news sports

കര്‍ഷകര്‍ രാജ്യത്തിന്‍റെ ജീവരക്തം; പ്രശ്‍നങ്ങൾ സർക്കാർ സമാധാനപരമായി പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നു; യുവരാജ്

എല്ലാവരും ഇനിയും അവസാനിക്കാത്ത കോവിഡ്​ മഹാമാരിക്കെതിരെ മുൻകരുതൽ എടുക്കണം” – യുവരാജ് കുറിച്ചു.

കര്‍ഷകര്‍ രാജ്യത്തിന്‍റെ ജീവരക്തമാണെന്നും അവരുടെ പ്രശ്​നങ്ങൾ സർക്കാർ സമാധാനപരമായി പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മുൻ ഇന്ത്യൻ ക്രിക്കറ്റ്​ താരം യുവരാജ്​ സിങ്. തന്‍റെ ജന്മദിനത്തോട് അനുബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് യുവരാജ് തന്‍റെ നിലപാട് വ്യക്തമാക്കിയത്.

പിതാവ് യോഗ് രാജ് സിങ് നടത്തിയ പ്രസ്താവനയോടുള്ള തന്‍റെ വിയോജിപ്പും അദ്ദേഹം പ്രകടിപ്പിച്ചു.

”കർഷകരും സർക്കാരും തമ്മിലുള്ള സംഘർഷം വേഗത്തിൽ പരിഹരിക്കാൻ ഞാൻ പ്രാർത്ഥിക്കുന്നു. കർഷകർ നമ്മുടെ നാടിന്‍റെ ജീവരക്തമാണെന്നതിൽ തർക്കമില്ല. സമാധാനപരമായ ചർച്ചകളിലൂടെ പരിഹരിക്കാൻ സാധിക്കാത്തതായി ഒന്നുമില്ലെന്ന്​ ഞാൻ ഉറച്ചു വിശ്വസിക്കുന്നു.

ഒരു ഇന്ത്യക്കാരനെന്ന നിലയിൽ പിതാവ്​ യോഗേന്ദ്ര സിങ്ങിന്‍റെ പരാമർശത്തിൽ ഞാൻ ദുഖിതനാണ്​. അദ്ദേഹ​ത്തിന്‍റെ ആശയങ്ങളല്ല എനിക്കുള്ളതെന്ന്​ ഞാൻ വ്യക്തമാക്കുന്നു. എല്ലാവരും ഇനിയും അവസാനിക്കാത്ത കോവിഡ്​ മഹാമാരിക്കെതിരെ മുൻകരുതൽ എടുക്കണം” – യുവരാജ് കുറിച്ചു.

കർഷക സമരവേദിയിൽ വെച്ച്​ ​യുവരാജ്​ സിങ്ങിന്‍റെ പിതാവ്​ യോഗ്​രാജ്​ നടത്തിയ പ്രസംഗം ഹിന്ദു ജനവിഭാഗത്തെ അപമാനിക്കുന്നതും സ്​ത്രീ വിരുദ്ധമാണെന്നും വിവിധ കോണുകളിൽ നിന്നും വിമർശനമുയർന്ന സാഹചര്യത്തിലാണ്​ യുവരാജിന്‍റെ വിശദീകരണം.

0Shares

Leave a Reply

Your email address will not be published. Required fields are marked *