Categories
health Kerala national news

സമൂഹം കുറ്റപ്പെടുത്തുമെന്ന് ഭയം; മങ്കിപോക്സ് ടെസ്റ്റ് നടത്താന്‍ സ്വവര്‍ഗ അനുരാഗികള്‍ മടിക്കുന്നു

പുരുഷന്മാര്‍ ടെസ്റ്റ് നടത്താന്‍ വിസമ്മതിച്ചതായി ഡോക്ടര്‍ ഇഷ്വാര്‍ ഗില്‍ഡ വെളിപ്പെടുത്തി

മുംബൈ: മങ്കിപോക്സ് വൈറസ് വാഹകരെന്ന് മുദ്രകുത്തി പഴിക്കുന്നത് കാരണം പുരുഷ -സ്ത്രീ സ്വവര്‍ഗ അനുരാഗികള്‍ പരിശോധന നടത്താന്‍ താല്‍പര്യം പ്രകടിപ്പിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്.
പങ്കാളികള്‍ വൈറസ് വാഹകരായിരുന്നിട്ടും മുംബൈയില്‍ രണ്ട് പുരുഷന്മാര്‍ ടെസ്റ്റ് നടത്താന്‍ വിസമ്മതിച്ചതായി ഡോക്ടര്‍ ഇഷ്വാര്‍ ഗില്‍ഡ വെളിപ്പെടുത്തി ഡോക്ടറാണ് ഇഷ്വാര്‍ ഗില്‍ഡ. മുംബൈയിലേത് ഒറ്റപ്പെട്ട കേസല്ല. പുരുഷ സ്വവര്‍ഗ അനുരാഗികളില്‍ നിന്ന് ഇനയും ഉയര്‍ന്നേക്കാവുന്ന രോഗ കണക്കുകള്‍ ഭയന്നും സ്വന്തം ലൈംഗിക ആഭിമുഖ്യത്തിന്‍റെ പേരില്‍ സമൂഹം പഴിക്കുന്നതും മനസ്സിലാക്കി കൂടുതല്‍ ആളുകള്‍ ഇത്തരത്തില്‍ പിന്‍വലിയുന്നുണ്ടെന്നും ഗില്‍ഡ പറഞ്ഞു.

രണ്ട് മാസം മുമ്പാണ് ഇന്ത്യയില്‍ ആദ്യ മങ്കിപോക്സ് സ്ഥിരീകരിച്ചത്. മനുഷ്യര്‍ തമ്മില്‍ ഏറ്റവും അടുത്തിടപഴകുമ്പോൽ ആണ് മങ്കിപോക്സ് പടരുന്നതെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്‌.ഒ) മുന്നറിയിപ്പ് തന്നിരുന്നതാണ്.

മങ്കിപോക്സിനെ കുറിച്ച്‌ നടത്തിയ പഠനങ്ങളില്‍ വ്യക്തികള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതിന് രോഗവ്യാപനത്തില്‍ സാരമായ പങ്കുണ്ടെന്നും പുരുഷ സ്വവര്‍ഗ അനുരാഗികളിലാണ് രോഗബാധ കൂടുതല്‍ സ്ഥീരീകരിച്ചതെന്നും തെളിഞ്ഞു.

ഇത് ഗേ, ബൈസെക്ഷ്വല്‍ ആളുകളെ ഒറ്റപ്പെടുത്തുന്നതിനും മങ്കിപോക്സ് വ്യാപനത്തില്‍ ഇവരാണ് പ്രധാന പങ്ക് വഹിക്കുന്നതെന്ന് പഴികേള്‍ക്കുന്നതിനും കാരണമായി. എന്നാല്‍ രോഗം ഇവരില്‍ മാത്രം ഒതുങ്ങുന്നതല്ലെന്നും വൈറസ് വാഹകരുമായി അടുത്തിടപഴകുന്ന ആര്‍ക്കും മങ്കിപോക്സ് വ്യാപിക്കാവുന്നതാണെന്നും ആരോഗ്യ വിദഗ്ധരും ലോകാരോഗ്യ സംഘടനയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

2022-ലെ രോഗത്തിന്‍റെ വരവില്‍ 28,000 ആളുകളിലാണ് ഇതുവരെ രോഗം പടര്‍ന്നത്. ഇന്ത്യയില്‍ നിലവില്‍ ഒമ്പത് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആരോഗ്യ സുരക്ഷ തേടാന്‍ സ്വവര്‍ഗ അനുരാഗികള്‍ മടിക്കുമെന്നും ഇത് മങ്കിപോക്സ് രൂക്ഷമാക്കാന്‍ കാരണമാകുമെന്നും ഡബ്ല്യു.എച്ച്‌.ഒ ജനറല്‍ സെക്രട്ടറി ടീട്രോ അധാനീം ഗബ്രിയേസസ് നേരത്തേ, മുന്നറിയിപ്പ് നല്‍കിയിരുന്നു.

0Shares

Leave a Reply

Your email address will not be published. Required fields are marked *