Categories
local news

പുണ്യ റമദാനിനെ ജീവകാരുണ്യ പ്രവർത്തനം കൊണ്ട് ധന്യമാക്കണം: യഹിയ തളങ്കര

കോടിക്കണക്കിനു രൂപയുടെ റിലീഫ് പ്രവർത്തനം നടത്തുന്ന കെ.എം.സി.സി കമ്മിറ്റികൾ പുണ്യ റമദാനിൽ നടത്തുന്ന കാരുണ്യ പ്രവർത്തനങ്ങൾ മാതൃകാപരവും നിരാലംബർക്ക് അത്താണിയുമാണെന്ന് അദ്ദേഹം പറഞ്ഞു.

ദുബൈ: വിശുദ്ധ റമദാൻ മാസത്തെ ജീവ കാരുണ്യ പ്രവർത്തനം കൊണ്ട് ധന്യമാക്കാനും അശരണർക്ക് സാന്ത്വനമേകാനും നാം കൂടുതൽ സമയം ചെലവഴിക്കണമെന്ന് യു.എ.ഇ കെ.എം.സി.സി കേന്ദ്ര കമ്മിറ്റി ഉപദേശക സമിതി വൈസ് ചെയർമാൻ യഹിയ തളങ്കര ഉദ്ബോധിപ്പിച്ചു. ദുബൈ കെ.എം.സി.സി കാസർകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഇഫ്ത്താർ മിറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോടിക്കണക്കിനു രൂപയുടെ റിലീഫ് പ്രവർത്തനം നടത്തുന്ന കെ.എം.സി.സി കമ്മിറ്റികൾ പുണ്യ റമദാനിൽ നടത്തുന്ന കാരുണ്യ പ്രവർത്തനങ്ങൾ മാതൃകാപരവും നിരാലംബർക്ക് അത്താണിയുമാണെന്ന് അദ്ദേഹം പറഞ്ഞു. നോമ്പ്കാരനായിരിക്കുമ്പോൾ തന്നെ മറ്റുള്ളവരുടെ വേദനയകറ്റാൻ അഹോരാത്രം പ്രവർത്തിക്കുന്ന കെ.എം.സി.സി യൂണിറ്റുകൾ നടത്തുന്ന പ്രവർത്തനത്തെ എത്ര അഭിനന്ദിച്ചാലും മതി വരില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘എൻ്റെ പാർട്ടിക്ക് എൻ്റെ ഹദിയ’ ക്യാമ്പയിൻ്റെ ദുബായ് കാസർകോട് ജില്ലാ തല ഉദ്ഘാടനം യു. എ. ഇ കെ. എം. സി. സി ജനറൽ സെക്രട്ടറി പി. കെ അൻവർ നഹയും, ദുബായ് കെ. എം .സി. സി സംസ്ഥാന പ്രസിഡന്റ് എളേറ്റിൽ ഇബ്രാഹിമും ചേർന്ന് നിർവഹിച്ചു. കാസർകോട് ജില്ലാ ആക്ടിങ് പ്രസിഡന്റ് റാഫി പള്ളിപ്പുറം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു യുവ പണ്ഡിതനും പ്രമുഖ പ്രഭഷകനുമായ അഡ്വ. ഹനീഫ് ഹുദവി ദേലമ്പാടി മുഖ്യപ്രഭാഷണം നടത്തി.

യു .എ. ഇ. കെ. എം. സി.സി ജനറൽ സെക്രട്ടറി പി. കെ അൻവർ നഹ, ദുബായ് കെ.എം. സി.സി പ്രസിഡന്റ് എളേറ്റിൽ ഇബ്രാഹിം, ആക്ടിങ് ജനറൽ സെക്രട്ടറി കെ.പി. എ സലാം, ഓർഗനസിംഗ് സെക്രട്ടറി ഹംസ തൊട്ടി, സംസ്ഥാന സെക്രട്ടറി അഡ്വ. ഇബ്രാഹിം ഖലീൽ മാധ്യമ പ്രവർത്തകരായ ജലീൽ പട്ടാമ്പി, എൻ. എ.എം ജാഫർ, പ്രമുഖ പണ്ഡിതൻ ഹസൻ കുട്ടി ദാരിമി, സുബൈർ ഇബ്രാഹിം ,ഹനീഫ് മരവയൽ, ജില്ലാ ഓർഗനസിംഗ് സെക്രട്ടറി അഫ്സൽ മെട്ടമ്മൽ, ഭാരവാഹികളായ മഹ്മൂദ് ഹാജി പൈവളിഗെ , സി. എച് നൂറുദ്ദിൻ, ഫൈസൽ മുഹ്‌സിൻ തളങ്കര, ഹസൈനാർ ബീജന്തടുക്ക, കെ. പി അബ്ബാസ് കളനാട്, അഷ്‌റഫ് പാവൂർ, മണ്ഡലം ഭാരവാഹികളായ ഫൈസൽ പട്ടേൽ, ഹനീഫ് ബാവ, ഷബീർ കീഴുർ, ഡോ. ഇസ്മായിൽ, സിദ്ദീഖ് ചൗക്കി, കെ.ജി. എൻ റൗഫ്, ഷബീർ കൈതക്കാട്, റഷീദ് ആവിയിൽ, മുനിസിപ്പൽ പഞ്ചായത്ത് കമ്മിറ്റികളുടെ പ്രധാന ഭാരവാഹികൾ തുടങ്ങിയവർ പ്രസംഗിച്ചു ജില്ലാ ട്രഷറർ ഹനീഫ് ടി. ആർ നന്ദി പറഞ്ഞു.

0Shares

Leave a Reply

Your email address will not be published. Required fields are marked *