Categories
news

മുസ്ലിം ലീഗ് അടക്കമുള്ള സംഘനകൾ നടത്തുന്ന പണപ്പിരിവ് തടയാൻ ശ്രമിച്ചു; ഷുക്കൂർ വകീലിന് തിരിച്ചടി; 25000/- രൂപ പിഴ

കൊച്ചി: വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് പുനരധിവാസത്തിനായി വിവിധ സംഘടനകൾ നടത്തുന്ന പണപ്പിരിവ് തടയണമെന്ന ഹർജി ഹൈക്കോടതി തള്ളി. കാസർകോട് സ്വദേശിയും അഭിഭാഷകനും സിനിമ നടനുമായ സി ഷുക്കൂർ സമർപ്പിച്ച ഹർജിയാണ് കോടതി തള്ളിയത്. ഇത്തരം സംശയം എന്തിനാണെന്നും, എന്ത് പൊതുതാൽപര്യമാണ് ഹർജിയിലുള്ളതെന്നു കോടതി ചോദിച്ചു. ഹർജിക്കാരൻ 25000/- രൂപ പിഴ ചുമത്തിയ കോടതി, സംഭാവന നൽകുന്ന പൊതുജനങ്ങളെ സംശയിക്കുന്നത് ശരിയല്ല എന്നും പറഞ്ഞു. പിഴ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകണമെന്നാണ് കോടതി പറഞ്ഞത്.

വയനാട് ദുരന്തത്തിൻ്റെ പേരിൽ വിവിധ സംഘടനകൾ, രാഷ്ട്രീയ പാർട്ടികൾ പണപ്പിരിവ് നടത്തുന്നുണ്ട്. ഇത് സുതാര്യമാണെന്ന് ഉറപ്പ് വരുത്തണം. എല്ലാ പണപ്പിരിവും സർക്കാർ സംവിധാനത്തിലൂടെ വേണം. ഇതിനായി കോടതി ഇടപെടണമെന്നായിരുന്നു ഹർജിക്കാരൻ്റെ ആവശ്യം. ശുകൂർ വകീൽ മുസ്ലിം ലീഗിന് നൽകാൻ നോക്കിയ പണിയാണ് തിരിച്ചുകിട്ടിയത് എന്നാണ് ലീഗ് അണികൾ പറയുന്നത്. സുതാര്യമായി ആപ്പ് വഴി മുസ്ലിം ലീഗ് സമാഹരിക്കുന്ന പണം 10 കൊടിയും പിന്നിട്ട് മുന്നേറുകയാണ്.

0Shares

Leave a Reply

Your email address will not be published. Required fields are marked *