Categories
Kerala news trending

കെഫോൺ പദ്ധതിയിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹർജി; പ്രതിപക്ഷ നേതാവിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

ഹർജിയിൽ പൊതുതാത്പര്യം ഇല്ല, -കോടതി പറഞ്ഞു.

കെഫോൺ പദ്ധതിയിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി നൽകിയ പ്രതിപക്ഷ നേതാവിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. ‘2019ലെടുത്ത തീരുമാനത്തെ 2024ൽ ചോദ്യം ചെയ്യുന്നത് എന്തുകൊണ്ടാണ്. ഹർജിയിൽ പൊതുതാത്പര്യം ഇല്ല, -കോടതി പറഞ്ഞു.

സി.എ.ജി റിപ്പോർട്ട് ലഭിച്ചതിന് ശേഷം തെളിവുകൾ ഹാജരാക്കാമെന്ന് സതീശൻ്റെ വക്കീൽ അറിയിച്ചു, ‘റിപ്പോർട്ട് ലഭിച്ചിട്ട് കോടതിയെ സമീപിച്ചാൽ പോരായിരുന്നോയെന്ന് ജസ്റ്റിസ് വി.ജി അരുൺ ചോദിച്ചു.

ഹർജിയിൽ പൊതു താത്പര്യമല്ല, പബ്ലിസ്റ്റിറ്റി താത്പര്യമാണുള്ളത്, -കോടതി കുറ്റപ്പെടുത്തി.

‘സി.എ.ജി യുടെ റിപ്പോർട്ട് എന്താണ്,’ കോടതി ചോദിച്ചു. സി.എ.ജി യുടേത് റിപ്പോർട്ടല്ല, നിരീക്ഷണമെന്ന് എ.ജി മറുപടി നൽകി. ഹർജിയിൽ ഹൈക്കോടതി സർക്കാരിൻ്റെ നിലപാട് തേടി. എതിർ കക്ഷികൾക്ക് നോട്ടീസ് ഇല്ല.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest