Categories
international news

‘നിയമങ്ങൾ ഇല്ലാത്ത യുദ്ധം തുടങ്ങും’; ഇസ്രായേലിന് താക്കീതുമായി ഹിസ്ബുല്ല, തുറമുഖ നഗരമായ ഹൈഫയുടെ ഡ്രോണ്‍ ദൃശ്യങ്ങള്‍ക്ക് ഭീഷണി

ലബനാനില്‍ രൂക്ഷമായ പ്രത്യാക്രമണം നടത്താൻ ഇസ്രായേല്‍ ഒരുങ്ങുന്നതായി റിപ്പോർട്ടുകള്‍

ബെയ്റൂത്ത്: ഇസ്രായേലിന് ശക്തമായ മുന്നറിയിപ്പുമായി ഹിസ്ബുല്ല തലവൻ ഹസൻ നസറല്ല. ലെബനനെതിരായ സൈനിക നടപടി ഇസ്രായേല്‍ ആരംഭിച്ചാല്‍ നിയമങ്ങളും സംയമനവുമില്ലാത്ത യുദ്ധം ആരംഭിക്കുമെന്ന് നസറല്ല പറഞ്ഞു. ഇസ്രായേല്‍ -ലെബനാൻ അതിർത്തിയില്‍ സംഘർഷ സാധ്യത രൂക്ഷമാകുന്നതിന് ഇടെയാണ് അദ്ദേഹത്തിൻ്റെ പ്രതികരണം.

ലെബനനിലെ യുദ്ധത്തെ കുറിച്ച്‌ ശത്രു പറയുന്നതും മധ്യസ്ഥരുടെ ഭീഷണികളും ഇസ്രായേല്‍ മാധ്യമങ്ങളുടെ റിപ്പോർട്ടുകളും തങ്ങളെ ഭയപ്പെടുത്തുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇസ്രായേലിനാണ് ഇക്കാര്യത്തില്‍ ഭയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹിസ്ബുല്ലയുടെ ആക്രമണം ശക്തമാകുന്നതിനിടെ, ലബനാനില്‍ രൂക്ഷമായ പ്രത്യാക്രമണം നടത്താൻ ഇസ്രായേല്‍ ഒരുങ്ങുന്നതായി റിപ്പോർട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഹിസ്ബുല്ലയെ ലക്ഷ്യമിട്ടുള്ള ആക്രമണ പദ്ധതിക്ക് അനുമതി ലഭിച്ചതായും അധികൃതർ സൂചിപ്പിച്ചു.

ഇസ്രായേലിലെ തുറമുഖ നഗരമായ ഹൈഫയുടെ ഡ്രോണ്‍ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം ഹിസ്ബുല്ല പുറത്തുവിട്ടതിന് പിന്നാലെയാണ് മുന്നറിയിപ്പുമായി ഇസ്രായേല്‍ അധികൃതർ രംഗത്തെത്തിയത്. സൈനിക, ജനവാസ മേഖലകള്‍, മാളുകള്‍, പാർപ്പിട സമുച്ചയങ്ങള്‍, ആയുധ നിർമാണ കേന്ദ്രങ്ങള്‍, മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെട്ട വിഡിയോ ദൃശ്യം ഇസ്രായേലിനുള്ള താക്കീതായാണ് വിലയിരുത്തപ്പെടുന്നത്.

ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നുമുള്ള കമ്പനികള്‍ നടത്തുന്ന ഹൈഫയിലെ തുറമുഖങ്ങളുടെ ദൃശ്യം ചിത്രീകരിച്ചതായി ഹിസ്ബുല്ല തലവൻ ഹസൻ നസറുല്ല പൊങ്ങച്ചം പറയുകയാണെന്ന് ഇസ്രായേല്‍ വിദേശകാര്യ മന്ത്രി പറഞ്ഞു. സമ്പൂർണ യുദ്ധത്തില്‍ ഹിസ്ബുല്ല തകർക്കപ്പെടുകയും ലബനാന് മാരകമായി പരിക്കേല്‍ക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

0Shares

Leave a Reply

Your email address will not be published. Required fields are marked *