Categories
ടൊവിനോ തോമസിൻ്റെ നായികയാകും; തെന്നിന്ത്യന്‍ നായിക കൃതി ഷെട്ടി മലയാള സിനിമയിലേക്ക്
1900, 1950, 1990 കാലഘട്ടങ്ങളിലെ കഥയാണ് ചിത്രം പറയുന്നത്.
മൂന്ന് കഥാപാത്രങ്ങളായാണ് ടൊവിനോ എത്തുന്നത്. മണിയന്‍, അജയന്‍, കുഞ്ഞികേളു എന്നിങ്ങനെയാണ് ടൊവിനോ കഥാപാത്രങ്ങള്‍.
Trending News
തെന്നിന്ത്യന്‍ നായിക കൃതി ഷെട്ടി മലയാളത്തിലേക്ക്. ടൊവിനോ തോമസിൻ്റെ നായികയായിട്ടാണ് കൃതിയുടെ മലയാള സിനിമാ അരങ്ങേറ്റം. അജയൻ്റെ രണ്ടാം മോഷണം എന്ന പുതിയ സിനിമയിലാണ് ടൊവിനോയും കൃതിയും ഒന്നിച്ച് എത്തുന്നത്. നടിയ്ക്ക് കഥ ഇഷ്ടമായെന്നും മറ്റു സിനിമകളുടെ ഷെഡ്യൂള്‍ നോക്കിയ ശേഷം സിനിമയുടെ ഭാഗമാകും എന്നുമാണ് റിപ്പോര്‍ട്ടുകള്‍.
Also Read
അജയൻ്റെ രണ്ടാം മോഷണം ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന സിനിമയാണ്. ജിതിന്‍ ലാല്‍ ആണ് സംവിധാനം. ആഗസ്റ്റില്‍ ചിത്രീകരണം ആരംഭിക്കും.1900, 1950, 1990 കാലഘട്ടങ്ങളിലെ കഥയാണ് ചിത്രം പറയുന്നത്.
മൂന്ന് കഥാപാത്രങ്ങളായാണ് ടൊവിനോ എത്തുന്നത്. മണിയന്‍, അജയന്‍, കുഞ്ഞികേളു എന്നിങ്ങനെയാണ് ടൊവിനോ കഥാപാത്രങ്ങള്‍.
നിലവില്‍ കൃതി ഷെട്ടി സൂര്യ നായകനാകുന്ന വണങ്കാന്‍ എന്ന സിനിമയിലാണ് അഭിനയിക്കുന്നത്. ബാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മലയാളി താരം മമിത ബൈജുവും പ്രധാന കഥാപാത്രമാവുന്നുണ്ട്. 2 ഡി എന്റടെയ്‌മെന്റ്‌സിൻ്റെ ബാനറില്‍ സൂര്യയും ജ്യോതികയും ചേര്‍ന്നാണ് ചിത്രത്തിൻ്റെ നിര്‍മ്മാണം.
Sorry, there was a YouTube error.