Categories
ജീവനോടെ മീനിനെ വാങ്ങാൻ നിങ്ങള്‍ക്ക് ആഗ്രഹം ഉണ്ടോ; എങ്കിൽ നിങ്ങൾക്കായി ഇതാ ഒരു ജാപ്പനീസ് കമ്പനി പുതിയ ഒരു മോഡൽ പെട്ടി സൃഷ്ടിച്ചിരിക്കുന്നു
ഇവ വെള്ളം നിറച്ച പ്ലാസ്റ്റിക് ബാഗിനേക്കാൾ ഗംഭീരവും കാര്യക്ഷമവും പരിസ്ഥിതി സൗഹൃദവുമാണ് എന്ന് കമ്പനി അവകാശപ്പെടുന്നു.
Trending News


വളർത്താനോ കറി വെക്കാനോ എന്തിനും ആയിക്കൊള്ളട്ടെ, ജീവനോടെ മീനിനെ വാങ്ങാൻ ആഗ്രഹം ഉണ്ടോ? പക്ഷെ അതിനായി പ്ലാസ്റ്റിക് ബാഗുകൾ ഉപയോഗിക്കുന്നതിൽ അതൃപ്തനാണോ? എങ്കിൽ നിങ്ങൾക്കായി ഇതാ ഒരു ജാപ്പനീസ് കമ്പനി പുതിയ ഒരു മോഡൽ പെട്ടി സൃഷ്ടിച്ചിരിക്കുന്നു. “കട്സുഗിയോ ബാഗ്” എന്നാണ് ഈ പോർട്ടബിൾ ഫിഷ് ടാങ്ക് അറിയപ്പെടുന്നത്.
Also Read
വിശാലമായ മധ്യഭാഗം, ഒരു ഹാൻഡിൽ, പ്രെഷർ ഗേജ് എന്നിവ അടങ്ങിയ നീളമുള്ള ട്യൂബിന്‍റെ ആകൃതിയിലാണ് ഈ പെട്ടി വികസിപ്പിച്ചിരിക്കുന്നത്. പെട്ടിക്ക് ജലത്തിന്‍റെ ഓക്സിജൻ സാച്ചുറേഷൻ നിരീക്ഷിക്കാനും സംവിധാനം ഉണ്ട്. “മാ കോർപ്പറേഷൻ” എന്ന കമ്പനിയാണ് ഈ പെട്ടി പുറത്തിറക്കിയിരിക്കുന്നത്.

ഇവ വെള്ളം നിറച്ച പ്ലാസ്റ്റിക് ബാഗിനേക്കാൾ ഗംഭീരവും കാര്യക്ഷമവും പരിസ്ഥിതി സൗഹൃദവുമാണ് എന്ന് കമ്പനി അവകാശപ്പെടുന്നു. കാറ്റ്സുഗിയോ ബാഗ് നിലവിൽ വിപണിയിൽ എത്തിച്ചിട്ടില്ല. അതിനാൽ ഇത് വാങ്ങാൻ നിങ്ങൾ കുറച്ച് കാത്തിരിക്കേണ്ടിവരും. നിലവിൽ വിവിധതരം ഭക്ഷ്യയോഗ്യമായ മത്സ്യങ്ങൾ ഉപയോഗിച്ച് ഉപകരണം പരീക്ഷിക്കുകയും ഇൻസ്റ്റാഗ്രാമിൽ ഓരോ പരീക്ഷണവും രേഖപ്പെടുത്തുകയും ചെയ്യുകയാണ് കമ്പനി. കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത പോർട്ടബിൾ ഫിഷ് ടാങ്കിന്‍റെ ഫോട്ടോകളിലൂടെയും വീഡിയോകളിലൂടെയും ഹിറ്റ് ആയ ഉപകരണം ജനങ്ങളുടെ അഭിപ്രായങ്ങൾ ഉൾക്കൊണ്ടുകൊണ്ട് വികസിച്ചുകൊണ്ടേയിരിക്കുകയാണ്.
ഓക്സിജൻ ഗേജും ഫീഡിംഗ് പോർട്ടും പിന്നീടുള്ള പതിപ്പുകളിൽ ചേർത്തത് ഇതുവഴിയാണ്. നിലവിൽ അയല പോലെ ധാരാളം നീന്താൻ ഇഷ്ടപ്പെടുന്ന മത്സ്യങ്ങൾക്ക് ഇവ പ്രശ്‌നമുണ്ടാക്കുമെന്ന് തിരിച്ചറിഞ്ഞ കമ്പനി അവരുടെ ഉൽപ്പന്നത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
ഒരിക്കൽ ഇവ വിപണിയിൽ എത്തിയാൽ ജപ്പാനിൽ മാത്രമല്ല വിദേശത്തും കാറ്റ്സുഗിയോ ബാഗ് വാണിജ്യ വിജയമാകും എന്നാണ് പ്രതീക്ഷ. ആളുകൾ ഇതിനകം തന്നെ വിലയെക്കുറിച്ചും ഒരെണ്ണം എങ്ങനെ വാങ്ങാമെന്നതിനെക്കുറിച്ചും അന്വേഷിച്ച് തുടങ്ങിയിട്ടുണ്ട്.

Sorry, there was a YouTube error.