Categories
കണ്ണൂർ ജില്ലയിലെ ആറളത്ത് എൽ.ഡി.എഫ് ഭരണം നിലനിർത്തി; സംസ്ഥാനത്തെ തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം ഇങ്ങനെ
വഴിക്കടവ് ബ്ലോക്ക് ഡിവിഷനിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യു. ഡി. എഫിന് അട്ടിമറി വിജയം. യു.ഡി.എഫ് സ്ഥാനാർത്ഥി മുസ്ലിം ലീഗിലെ ഏലക്കാടൻ ബാബു 429 വോട്ടിന് ജയിച്ചു.
Trending News
സംസ്ഥാനത്തെ 15 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്‍റെ ഫലം പുറത്ത്. 11 പഞ്ചായത്ത് വാർഡിലും ഒരു ബ്ലോക്ക് പഞ്ചായത്ത് വാർഡിലും മൂന്ന് നഗരസഭാ വാർഡുകളിലേക്കുമാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. കണ്ണൂരിൽ ഒരു സീറ്റിന്‍റെ ഭൂരിപക്ഷത്തിൽ എൽ.ഡി.എഫ് ഭരിക്കുന്ന ആറളം പഞ്ചായത്തിൽ എൽ.ഡി.എഫ് ഭരണം നിലനിർത്തി. എൽ.ഡി.എഫ് അംഗം മരിച്ചതിനെ തുടർന്നുള്ള ഉപതെരഞ്ഞെടുപ്പാണ് നടന്നത്.
Also Read
ഉപതെരഞ്ഞെടുപ്പ് ഫലം ഇങ്ങനെ
- പത്തനംതിട്ട: കലഞ്ഞൂർ-പല്ലൂർ
യു. ഡി. എഫ് സിറ്റിങ്ങ് സീറ്റ് പിടിച്ചെടുത്ത് എൽ.ഡി.എഫ്. എൽ.ഡി.എഫിലെ അലക്‌സാണ്ടർ ഡാനിയേൽ 323 വോട്ടിന് വിജയിച്ചു. ആകെയുള്ള 20 സീറ്റിൽ എൽ.ഡി.എഫിന് 11 സീറ്റായി
- ആലപ്പുഴ: മുട്ടാർ-നാലുതോട്
ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനും യു.ഡി.എഫിനും തുല്യ വോട്ടുകൾ. നറുക്കെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി ആന്റണി കൈപ്പടാശേരിൽ വിജയിച്ചു. യു.ഡി.എഫിന്‍റെ സിറ്റിങ്ങ് സീറ്റിലാണ് ‘ടൈ’ ആയത്. ഇരു മുന്നണികളും 168 വോട്ട് വീതമാണ് നേടിയത്.
- കോട്ടയം: എലിക്കുളം-ഇളങ്ങുളം
എലിക്കുളം പഞ്ചായത്ത് ഇളങ്ങുളം വാർഡിൽ നടന്ന ഉപതെരെഞ്ഞെടുപ്പിൽ യു. ഡി. എഫ് സ്ഥാനാർഥിയായി മത്സരിച്ച ജെയിംസ് ചാക്കോ ജീരകത്തിൽ വിജയിച്ചു. എൽ. ഡി .എഫിലെ (കേരള കോൺഗ്രസ് ജോസ് വിഭാഗം) ടോമി ഇടയോടിലിനെയാണ് ജെയിംസ് ചാക്കോ ജീരകത്തിൽ 159 വോട്ടിന് പരാജയപ്പെടുത്തിയത്.
- മലപ്പുറം: ചെറുകാവ്- ചേവായൂർ
ചേവായൂരിലെ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് വിജയിച്ചു. 309 വോട്ടുകളുടെ ഭൂരിപക്ഷമാണ് യു.ഡി.എഫ് സ്ഥാനാർഥി കെ.വി.മുരളീധരന് ലഭിച്ചത്. ചെറുകാവ് പഞ്ചായത്തിൽ യു.ഡി.എഫ് ഭരണം നിലനിർത്തി. പഞ്ചായത്ത് വികസന സ്ഥിര സമിതി അധ്യക്ഷനായിരുന്ന കോൺഗ്രസ് അംഗം എടക്കാട്ട് മുഹമ്മദലിയുടെ നിര്യാണത്തെത്തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്.
- മലപ്പുറം: വണ്ടൂർ-മുടപ്പിലാശ്ശേരി
വണ്ടൂർ ഗ്രാമപഞ്ചായത്ത് ഒൻപതാം വാർഡ് യു.ഡി.എഫ് നിലനിർത്തി. കോൺഗ്രസിലെ യു. അനിൽകുമാർ 84 വോട്ടിന് വിജയിച്ചു.
- മലപ്പുറം: തലക്കാട്-പാറശ്ശേരി വെസ്റ്റ്
തലക്കാട് പഞ്ചായത്ത് 15 വാർഡ് ഉപതെരഞ്ഞെടുപ്പിൽ എൽ .ഡി. എഫ് നിലനിർത്തി. എൽ .ഡി .എഫ് സ്ഥാനാർത്ഥി കെ .എം സജ്‌ല 244 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു. 1004 വോട്ടിൽ കെ .എം സജ്‌ല 587 വോട്ടും യു .ഡി .എഫ് സ്വതന്ത്ര സ്ഥാനാർത്ഥി ടി. വി ഷെർ ബീന 343 വോട്ടും ബി .ജെ .പി സ്ഥാനാർത്ഥി കറുകയിൽ സുജാത 74 വോട്ടും നേടി. എൽ.ഡി.എഫ് അംഗം ഇ സൈറാബാനു മരണപ്പെട്ടതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. 19 അംഗ ഭരണസമിതിയിൽ എൽ. ഡി. എഫ് 10, യു. ഡി. എഫ് 8, ബി.ജെ.പി ഒന്ന് എന്നിങ്ങനെയാണ് കക്ഷി നില
- കോഴിക്കോട്: വളയം-കല്ലുനിര
മൂന്നാം വാർഡായ കല്ലുനിര എൽ.ഡി.എഫ് നിലനിർത്തി. സി.പി.എമ്മിലെ കെ ടി ഷബിന 196 വോട്ടുകൾക്ക് വിജയിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വിജയിച്ചയാൾ സർക്കാർ ജോലി ലഭിച്ചതിനെ തുടർന്ന് രാജി വെച്ചത്തോടെയാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
- കണ്ണൂർ: ആറളം-വീർപ്പാട്
കണ്ണൂർ ആറളം പഞ്ചായത്ത് ഭരണം എൽ.ഡി.എഫ് നിലനിർത്തി. വീർപ്പാട് വാർഡ് ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് വിജയം. എൽ.ഡി.എഫ് സ്ഥാനാർഥി യു. കെ സുധാകരൻ 137 വോട്ടിന് വിജയിച്ചു. നിലവിലെ സീറ്റു നില : LDF – 9, UDF-8
- തിരുവനന്തപുരം: നെടുമങ്ങാട്- പതിനാറാംകല്ല്
നെടുമങ്ങാട് മുനിസിപ്പാലിറ്റിയിലെ പതിനാറാംകല്ല് വാർഡിൽ എൽ. ഡി. എഫിന് ജയം. വിദ്യ വിജയന്‍റെ ജയം 94 വോട്ടിന്.
- വയനാട്: സുൽത്താൻ ബത്തേരി-പഴേരി
പഴേരി വാർഡ് എൽ.ഡി.എഫ് പിടിച്ചെടുത്തു. 112 വോട്ടിന് എൽ.ഡി.എഫ് സ്ഥാനാർഥി എസ്. രാധാകൃഷ്ണൻ വിജയിച്ചു. എൽ. ഡി. എഫിന് 547 വോട്ടുകളും യു.ഡി.എഫിന് 435 വോട്ടുകളും ലഭിച്ചു.
- മലപ്പുറം: നിലമ്പൂർ ബ്ലോക്ക് പഞ്ചായത്ത്- വഴിക്കടവ്
വഴിക്കടവ് ബ്ലോക്ക് ഡിവിഷനിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യു. ഡി. എഫിന് അട്ടിമറി വിജയം. യു.ഡി.എഫ് സ്ഥാനാർത്ഥി മുസ്ലിം ലീഗിലെ ഏലക്കാടൻ ബാബു 429 വോട്ടിന് ജയിച്ചു. നിലമ്പൂർ ബ്ലോക്ക് പഞ്ചായത്തിലെ പട്ടികവർഗ്ഗ സംവരണ ഡിവിഷനായ വഴിക്കടവ് ബ്ലോക്ക് ഡിവിഷനിൽ നിന്നും വിജയിച്ച എൽ. ഡി. എഫ് അംഗം സി.സുധീഷിന് പോലീസിൽ നിയമനം ലഭിച്ചതിനെ തുടർന്ന് രാജിവെച്ച ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.
സുധീഷ് 1096 വോട്ട് ഭൂരിപക്ഷത്തിൽ വിജയിച്ച ഡിവിഷനാണിത്. ഇതോടെ 13 അംഗ ബ്ലോക്കിൽ യു.ഡി.എഫിന് 8 സീറ്റായി. എൽ .ഡി. എഫ് 6 – ൽ നിന്നും 5 ലേക്ക് താഴ്ന്നു, യു .ഡി.എഫ് സ്ഥാനാർത്ഥിക്ക് 4008 വോട്ട് ലഭിച്ചപ്പോൾ എൽ. ഡി .എഫിന് 3579 ഉം എൻ.ഡി.എയ്ക്ക് 340 വോട്ടും ലഭിച്ചു.
- എറണാകുളം: മാറാടി- നോർത്ത് മാറാടി
നോർത്ത് മാറാടിയിൽ യു.ഡി.എഫിന് ജയം. യു.ഡി.എഫ് സ്ഥാനാർത്ഥി രതീഷ് ചങ്ങാലിമറ്റത്തിന്‍റെ ജയം 91 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ. എതിർ സ്ഥാനാർത്ഥി ബിനിൽ തങ്കപ്പൻ നേടിയത് 260 വോട്ടുകൾ.
- എറണാകുളം: വാരപ്പെട്ടി- കോഴിപ്പിള്ളി സൗത്ത്
കോഴിപ്പിള്ളി പതിമൂന്നാം വാർഡിൽ നടന്ന വാശിയേറിയ മത്സരത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ഷജി ബെസിക്ക് ജയം. തൊട്ടടുത്ത എതിർ സ്ഥാനാർത്ഥി എൽ.ഡി.എഫിലെ റിനി ബിജു വിനെ 232 വോട്ടിനാണ് പരാജയപ്പെടുത്തിയത്. കഴിഞ്ഞ തവണ ജയിച്ച എൽ.ഡി.എഫ് സ്ഥാനാർത്ഥിക്ക് സർക്കാർ ജോലി ലഭിച്ചതിനെ തുടർന്ന് മെമ്പർ സ്ഥാനം രാജിവെച്ചതിനാലാണ് ഇപ്പോൾ ഉപതെരഞ്ഞെടുപ്പ് നടന്നത്.
Sorry, there was a YouTube error.