Categories
entertainment local news news

ലഹരിക്കെതിരെ പോരാടാനും അതിജീവിക്കാനുള്ള സന്ദേശം പ്രമേയമാക്കിയ ഹ്രസ്വ ചിത്രം ‘അതിനാൽ’; ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി പ്രകാശനം നിർവഹിച്ചു

മൂല്യമായ സന്ദേശമുള്ള സമൂഹത്തോട് ക്രിയാത്മകമായി സംവദിക്കാൻ കഴിവുള്ള ഒരു സിനിമ

കാഞ്ഞങ്ങാട് / കാസർകോട്: ലഹരിക്കെതിരെ പോരാടാനും അതിജീവിക്കാനുള്ള സന്ദേശം പ്രമേയം ആക്കി സ്വാൻ മീഡിയ ചിത്രീകരിച്ച ‘അതിനാൽ’ എന്ന ഹ്രസ്വ ചിത്രത്തിൻ്റെ പ്രകാശന കർമ്മം നടന്നു. സമൂഹത്തെ കാർന്നു തിന്നുന്ന ലഹരി ജീവിതത്തെ ഇരുൾലാഴ്ത്തുന്നതും പിന്നീട് അവിടെ പ്രതീക്ഷയുടെ പുതുനാമ്പ് മുളയെടുക്കുന്നതും ആണ് സിനിമയുടെ ഉള്ളടക്കം. കാസർകോട് ജില്ലയിലെ ബദിയടുക്ക തുടങ്ങി വിവിധ ഭാഗങ്ങളിലായാണ് പ്രസ്വചിത്രത്തിൻ്റെ ചിത്രീകരണം നടന്നത്.

തലശ്ശേരി അതിരൂപത ഹാളിൽ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി ചിത്രത്തിൻ്റെ പ്രകാശന കർമ്മം നിർവഹിച്ചു. കുടുംബ ബന്ധങ്ങളുടെ ഊഷ്മളതയിലേക്ക് മദ്യവും മയക്കുമരുന്നും കടന്നുവരുമ്പോൾ ഉണ്ടാകുന്ന വിപത്തുകളെ കുറിച്ച് വളരെ വ്യക്തമായി ഈ ചിത്രത്തിൽ പ്രതിപാദിക്കുന്നു എന്നും ഇത് അനേകർക്ക് വഴിവിളക്കാകും എന്ന ഉത്തമ വിശ്വാസം തനിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. വളരെ മൂല്യമായ സന്ദേശമുള്ള സമൂഹത്തോട് ക്രിയാത്മകമായി സംവദിക്കാൻ കഴിവുള്ള ഒരു സിനിമയാണിതെന്നും മയക്കുമരുന്ന്, മദ്യം എന്നിവയുടെ ഉപയോഗം നിമിത്തം എത്രയോ ജീവിതങ്ങൾ വഴിതെറ്റിപ്പോകുന്ന ഇക്കാലത്ത്, മാതാപിതാക്കൾ മക്കളെ ഓർത്ത് വ്യാകുലപ്പെടുന്ന ഈ കാലത്ത് എല്ലാവരുടെയും കണ്ണ് തുറപ്പിക്കാൻ പോരുന്ന ഒരു ചിത്രമാനിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എക്സൈസ് ഇൻസ്പെക്ടർ ബാബുരാജ് മുഖ്യാതിഥിയായി പങ്കെടുത്തു. ചിത്രത്തിൻ്റെ കഥയും പ്രധാന കഥാപാത്രവും കൈകാര്യം ചെയ്‌ത ഫാദർ ചാക്കോ കുടിപ്പറമ്പിൽ വിശദീകരണം നടത്തി. സംവിധായകൻ ഉദയൻ കുണ്ടംകുഴി, തിരക്കഥാകൃത്ത് പത്മനാഭൻ ബ്ലാത്തൂർ, ഛായാകൻ ബാലകൃഷ്‌ണൻ പാലക്കി, അഭിനേത്രി ഡോണ മരിയ തുടങ്ങിയവർ പങ്കെടുത്തു. സ്വാൻ മീഡിയ നിർമ്മിച്ച ചിത്രത്തിൻ്റെ കഥ ഫാദർ ചാക്കോ കുടിപ്പറമ്പിലും തിരക്കഥ പത്മനാഭൻ ബ്ലാത്തൂരും ആണ് നിർവഹിച്ചിരിക്കുന്നത്.

ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ബാലകൃഷ്‌ണൻ പാലക്കി. ചമയം ജനൻ കാഞ്ഞങ്ങാടും എഡിറ്റിംഗ് ജയവിജയ ആലക്കോടും, സംഗീതം ജി.കെയും, ഗ്രാഫിക്സ് രഞ്ജിത്ത് ഭാർഗവിയും ശബ്ദമിശ്രണം റിഥം സ്റ്റുഡിയോ അക്കര ഫൗണ്ടേഷനും, ഡബ്ബിങ് നിധീഷ് ബേഡകവും നിർവഹിച്ചിരിക്കുന്നു. മറ്റു സാങ്കേതിക പ്രവർത്തകരായി രാജേഷ് പാണ്ടി, ശ്രീജ അടൂർ സുധാകരൻ പാണ്ടി എന്നിവരും ചിത്രത്തിന് പിന്നിൽ പ്രവർത്തിച്ചിട്ടുണ്ട്. ഫാദർ ചാക്കോ കുടിപ്പറമ്പിൽ, സനൽ പാടിക്കാനം, ഡോണ മരിയ, ബാലാമണി അന്നൂർ എന്നിവർ ഈ ചിത്രത്തിൽ മുഖ്യവേഷത്തിൽ എത്തി.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest