Categories
news

ഹെലികോപ്റ്റർ തകർന്ന് വീണ് അഞ്ച് മരണം; മരിച്ചവരിൽ ഒരാൾ പൈലറ്റും മറ്റു നാലുപേർ യാത്രക്കാരും

ഡൽഹി: നേപ്പാളിൽ ഹെലികോപ്റ്റർ തകർന്ന് വീണ് അഞ്ച് മരണം. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു അപകടം. മരണപെട്ടവരിൽ നാലുപേർ ചൈനീസ് പൗരൻമാരും ഒരാൾ നേപ്പാൾ സ്വദേശിയുമാണ്. നേപ്പാൾ സ്വദേശി പൈലറ്റും മറ്റു നാലുപേർ യാത്രക്കാരും എന്നാണ് വിവരം. എയർ ഡൈനസ്റ്റി കമ്പനിയുടെ ഹെലികോപ്റ്ററാണ് തകർന്നു വീണത്. ത്രിഭുവൻ രാജ്യാന്തര വിമാനത്താവളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ചാർട്ടേഡ് ഹെലികോപ്റ്റർ സർവീസാണ് എയർ ഡൈനസ്റ്റി. ജൂലൈ 24-ന് ത്രിഭുവൻ ഇൻ്റർനാഷണൽ എയർപോർട്ടിൽ വെച്ച് ശൗര്യ എയർലൈൻസ് വിമാനം തകർന്ന് ആഴ്‌ചകൾക്കകമാണ് ഈ അപകടം.

0Shares

Leave a Reply

Your email address will not be published. Required fields are marked *