Categories
entertainment news

നിലവിൽ ആന്തരിക രക്തസ്രാവമില്ല; ആരോഗ്യനില മെച്ചപ്പെട്ടു,വയറിനേറ്റ ഇടി ടോവിനോ കാര്യമായി എടുത്തില്ലെന്ന് പേഴ്സണൽ ട്രെയിനർ

നിലവില്‍ ഉള്ള ബ്ലീഡിങ് വലിയ പ്രശ്‌നമുള്ളതല്ല എന്നാണ് ഡോക്ടര്‍മാരുടെ നിഗമനം. എത്രയും പെട്ടെന്ന് തന്നെ അദ്ദേഹം തിരിച്ചു വരും

നടൻ ടോവിനോ തോമസിന്‍റെ ആരോഗ്യനില മെച്ചപ്പെട്ടെന്ന് മെഡിക്കൽ ബുള്ളറ്റിൻ. നിലവിൽ ആന്തരിക രക്തസ്രാവമില്ല. 48 മണിക്കൂർ കൂടി ഐ.സി.യുവിൽ തുടരുമെന്നും റെനെ മെഡിസിറ്റി പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.

ഇന്നലെ ഷൂട്ടിം​ഗിനിടെ വയറിൽ പരുക്കേറ്റതിനെ തുടർന്ന് ടോവിനോ തോമസിനെ ആശുപത്രിയിൽ പ​സ്റ്റവേശിപ്പിച്ചത്. കള എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗിനിടെയാണ് ടോവിനോയ്ക്ക് പരുക്കേറ്റത്. കരളിന് സമീപം മുറിവുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു. ആശുപത്രിയിൽ പ്രവേശിപ്പിച്ച താരത്തിന് ആന്തരിക രക്തസ്രാവം കണ്ടതിനെ തുടർന്ന് ഐ.സി.യുവിൽ നിരീക്ഷണത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ഫൈറ്റ് സീന്‍ ഷൂട്ട് ചെയ്യുന്നതിനിടയില്‍ വയറില്‍ കിട്ടിയ മര്‍ദ്ദനം അദ്ദേഹം കാര്യമായി എടുത്തിരുന്നില്ല. അങ്ങനെ പറയത്തക്ക പ്രശ്‌നമൊന്നും ആ സമയത്ത് ഉണ്ടായിരുന്നില്ല. പിന്നീടാണ് വയറില്‍ വേദന അനുഭവപ്പെടുന്നത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് ആന്തരിക അവയവത്തിന്‍റെ ഒരു വശത്തു ബ്ലീഡിങ് ഉള്ളതായി കണ്ടത്.

സാധാരണഗതിയില്‍ ഇന്റെര്‍ണല്‍ ഓര്‍ഗന്‍സ് സംബന്ധമായ പ്രശനങ്ങള്‍ക്ക് നല്ല രീതിയില്‍ ഒബ്സര്‍വേഷന്‍ വേണം. പരിപൂര്‍ണ്ണ വിശ്രമവും അത്യാവശ്യമായതിനാല്‍ മൂന്ന് ദിവസം നിരീക്ഷണത്തില്‍ ആയിരിക്കും.
നിലവില്‍ ഉള്ള ബ്ലീഡിങ് വലിയ പ്രശ്‌നമുള്ളതല്ല എന്നാണ് ഡോക്ടര്‍മാരുടെ നിഗമനം. എത്രയും പെട്ടെന്ന് തന്നെ അദ്ദേഹം തിരിച്ചു വരും’, ടോവിനോ യുടെ പേഴ്സണൽ ട്രെയിനർ ഷൈജന്‍ അഗസ്റ്റിന്‍ പറയുന്നു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest