Categories
news

വീട്ടിലെ പാത്രങ്ങൾ മുതൽ വസ്ത്രങ്ങൾ വരെ ചുവപ്പ്; ഇന്ത്യയിലെ ചുവപ്പു മനുഷ്യനെ കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ?

അയാൾക്ക് കാണുന്ന ചുവപ്പും വെള്ളയും നിറത്തിലുള്ള എല്ലാത്തിനെയും കൊടുത്തു വാങ്ങി വീട്ടിലെ പാത്രങ്ങൾ മുതൽ അയാളുടെ വസ്ത്രങ്ങൾ വരെ ചുവപ്പും വെള്ളയുമായി.

ചുവന്ന മനുഷ്യൻ ഉണ്ടോ എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് മിസ്റ്റർ സെവൻ. ബാംഗ്ലൂരിലെ വളരെ വ്യത്യസ്തമായ ഒരു മനുഷ്യൻ ഇന്ത്യയിൽ അല്ല ലോകത്ത് ഇയാളെ പോലെ ഇയാൾ മാത്രമേ ഉള്ളു. സെവൻ ഇന്ന് ബാംഗ്ലൂരിലെ ഏറ്റവും പ്രശസ്തമായ ആളാണ്. എന്തുകൊണ്ടെന്നാൽ അയാളുടെ ചുവപ്പിനോടും വെള്ളയോടുമുള്ള അഭിനിവേശം കൊണ്ട് തന്നെ.

വീടും കാറും വസ്ത്രങ്ങളും അടക്കം അയാൾക്കു ചുറ്റുമുള്ള എല്ലാം ചുവപ്പും വെള്ളയും നിറം മാത്രം. തന്നെ ലോകം കാണുന്നത് വ്യത്യസ്തമായി ആയിരിക്കണമെന്ന് പണ്ടുമുതലേ ആഗ്രഹമുള്ള സെവൻ പേരുപോലെതന്നെ അയാളിലുള്ള ചുവപ്പിനോടും വെള്ളയോടുള്ള ഇഷ്ടം തന്‍റെ വ്യത്യസ്തതയായി തിരഞ്ഞെടുക്കുകയായിരുന്നു. അയാൾക്ക് കാണുന്ന ചുവപ്പും വെള്ളയും നിറത്തിലുള്ള എല്ലാത്തിനെയും കൊടുത്തു വാങ്ങി വീട്ടിലെ പാത്രങ്ങൾ മുതൽ അയാളുടെ വസ്ത്രങ്ങൾ വരെ ചുവപ്പും വെള്ളയുമായി.

ഓടിക്കുന്ന കാറും ചവിട്ടുന്ന ചെരുപ്പ് പോലും ചുവപ്പായപ്പോൾ കുടുംബവും കൂടെ നിന്നു. ഭർത്താവിന്‍റെ ചുവപ്പിനോട് ഉള്ള ആഗ്രഹം മനസ്സിലാക്കി ഭാര്യ കൂടെ നിന്നു അതിനുശേഷം മക്കളും ഇതേ പാത പിന്തുടർന്നു. അപ്പോൾ അവിടെയും സെവൻ തല ഉയർത്തി നിന്നു. വ്യത്യസ്തൻ ആവുക എന്ന് സ്വയം തീരുമാനമെടുത്തു.

0Shares

Leave a Reply

Your email address will not be published. Required fields are marked *