Categories
news

എഴുതി തയ്യാറാക്കിയിരുന്നു; പ്രസംഗിക്കാൻ സാധിച്ചില്ല; സംഭവങ്ങള്‍ക്കെല്ലാം പിന്നിൽ അമേരിക്ക; ഷെയ്ഖ് ഹസീനയുടേതായി ഒടുവിൽ പുറത്ത് വന്നത്

ഡൽഹി: ബംഗ്ലാദേശ് പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച് ഇന്ത്യയിൽ അഭയം തേടിയ ഷെയ്ഖ് ഹസീനയുടെ പ്രസംഗത്തിലെ പ്രധാന ഭാഗങ്ങൾ പുറത്തായി. നാട് വിടുംമുമ്പ് രാജ്യത്തെ അഭിസംബോധനം ചെയ്യാൻ തയ്യറാക്കിയ പ്രസംഗമാണ് ഇപ്പോൾ അടുത്ത വൃത്തങ്ങൽ വഴി അന്തർദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രാജിവെച്ച ശേഷം രാജ്യത്തെ ജനങ്ങളോട് സംസാരിച്ച് നാട് വിടാനായിരുന്നു പ്രസംഗം തയ്യാറാക്കിയത്. എന്നാൽ പ്രക്ഷോഭകർ പ്രധനമന്ത്രി മന്ദിരത്തിന് അടുത്ത് എത്തിയതോടെ പ്രസംഗം ഉപേക്ഷിച്ച് ഷെയ്ഖ് ഹസീന രാജ്യം വിടുകയായിരുന്നു.

പുറത്ത് വന്ന പ്രസംഗം ഇങ്ങനെ: തൻ്റെ സർക്കാരിൻ്റെ പതനത്തിന് പിന്നിൽ അമേരിക്കയാണ്. ഞാൻ രാജിവച്ചത് അക്രമങ്ങളിൽ കൂടുതൽപേർ മരിക്കുന്നത് ഒഴിവാക്കാനാണ്. നൂറ്കണക്കിന് വിദ്യാർഥികൾ മരിച്ചു വീഴുന്നുണ്ട്. അവരുടെ വിലാപയാത്ര കാണാൻ എനിക്ക് ആവില്ല. ബംഗ്ലാദേശില്‍ ഭരണ മാറ്റമുണ്ടാകാനായി അമേരിക്ക ആസൂത്രിതമായ നീക്കം നടത്തി. സെന്റ് മാര്‍ട്ടിന്‍ ദ്വീപിൻ്റെ പരമാധികാരം അടിയറവെക്കുകയും ബംഗാള്‍ ഉള്‍ക്കടലിനുമേല്‍ അധികാരം സ്ഥാപിക്കാന്‍ അമേരിക്കയെ അനുവദിക്കുകയും ചെയ്തിരുന്നെങ്കില്‍ എനിക്ക് അധികാരത്തില്‍ തുടരാന്‍ കഴിയുമായിരുന്നു. തീവ്രവാദികളാല്‍ തെറ്റിദ്ധരിക്കപ്പെടരുതെന്ന് എൻ്റെ രാജ്യത്തെ ജനങ്ങളോട് ഞാന്‍ അഭ്യര്‍ഥിക്കുന്നു. ഞാന്‍ രാജ്യത്ത് തുടരുകയെങ്കിൽ കൂടുതല്‍ ജീവനുകള്‍ ഇനിയും നഷ്ട്ടമാകും. അതിനാൽ ഞാന്‍ സ്വയം മാറുകയാണ്. നിങ്ങളായിരുന്നു എൻ്റെ ബലം. അവാമി ലീഗിൻ്റെ പ്രവര്‍ത്തകരോട് ഞാൻ പറയുന്നു. നിങ്ങൾ പ്രതീക്ഷ കൈവിടരുത്. തിരിച്ചടി നേരിട്ടപ്പോഴെല്ലാം അവാമി ലീഗ് തിരിച്ചുവന്നിട്ടുണ്ട്. താന്‍ ഉടന്‍ തിരിച്ചുവരും. ഇപ്പോൾ ഞാൻ പരാജയപ്പെട്ടുവെങ്കിലും ബംഗ്ലാദേശിലെ ജനങ്ങള്‍ വിജയിച്ചു. എന്നായിരുന്നു പ്രസംഗത്തിൽ പറയുന്നത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *