Categories
articles Kerala local news

ഹരിത കർമ്മ സേനയോട് തൃക്കരിപ്പൂരിനുള്ളത് മനുഷ്യത്വപരമായ ഇടപെടൽ; ഡോ. ടി.എൻ സീമ

തൃക്കരിപ്പൂരിലെ ഹരിത കർമ്മസേനയുടെ പ്രവർത്തനങ്ങളും ഇവിടത്തെ എം.സി.എഫ്-ഉം കേരളത്തിനാകെ മാതൃകയാണെന്ന് നവകേരളം കർമ്മ പദ്ധതി സ്റ്റേറ്റ് കോർഡിനേറ്റർ ഡോ. ടി.എൻ സീമ. ശാസ്ത്രീയവും മനുഷ്യത്വപരവുമായ സമീപനമാണ് ഹരിതകർമ്മസേനയോടു ഇവിടത്തെ ഭരണസമിതിയുടേതെന്നും അവർ പറഞ്ഞു. മറ്റെങ്ങുമില്ലാത്ത മിനി ക്രെയിൻ ഉൾപ്പടെയുള്ള മെഷിനറി സംവിധാനങ്ങൾ സ്ഥാപിച്ചുകൊണ്ട് അന്തസ്സുള്ള തൊഴിലിടങ്ങൾ ഒരുക്കാനുള്ള തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ കാഴ്ചപ്പാട് ശ്ലാഘനീയമാണെന്നും മികവിൽ നിന്നും കൂടുതൽ മികവിലേക്കുള്ള യാത്രയിലാണ് തൃക്കരിപ്പൂരെന്നും അവർ കൂട്ടിച്ചേർത്തു. തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്തിൽ ഹരിത കർമ്മസേനയ്ക്കായി ഒരുക്കിയ അജൈവ മാലിന്യ ശേഖരണ കേന്ദ്രത്തിൽ സ്ഥാപിച്ച ബെയിലിംഗ് മെഷീൻ, കൺവെയർ ബെൽറ്റ്, മിനി ക്രെയിൻ, ഇനോക്കുലം യൂണിറ്റ് എന്നിവയുടെ സ്വിച്ച്-ഓൺ കർമ്മം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു ഡോ. ടി.എൻ സീമ. തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി കെ ബാവ അദ്ധ്യക്ഷത വഹിച്ചു. കാസർഗോഡ് ജില്ലയിലെ മികച്ച ശുചിത്വ പഞ്ചായത്തെന്ന ലക്ഷ്യത്തിൽ നിന്നും കേരളത്തിലെ ഏറ്റവും മികച്ച ശുചിത്വ സുന്ദര ഗ്രാമപഞ്ചായത്താവാനാണ് തൃക്കരിപ്പൂർ ശ്രമിക്കുന്നതെന്നും വി.കെ ബാവ പറഞ്ഞു.

ഒരുകോടി രൂപ ചെലവിൽ നിർമ്മിക്കുന്ന ആധുനികരീതിയിലുള്ള രണ്ടാമത്തെ എം.സി.എഫ് നിർവഹണ ഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു. നവകേരളം കർമ്മപദ്ധതി ജില്ലാ കോർഡിനേറ്റർ കെ ബാലകൃഷ്ണൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഇ.എം ആനന്ദവല്ലി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ ശംസുദ്ധീൻ ആയിറ്റി, എം സൗദ, ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർമാരായ ടി എസ്‌ നജീബ്, സി ചന്ദ്രമതി, വാർഡ് മെമ്പർമാരായ കെ വി കാർത്യായനി, ഇ ശശിധരൻ, എം രജീഷ് ബാബു, ഫായിസ് യു പി, എം ഷൈമ, കെ വി രാധ, എ കെ സുജ, എൻ സുധീഷ്, വി പി സുനീറ, ആസൂത്രണസമിതി ഉപാദ്ധ്യക്ഷൻ എൻ സുകുമാരൻ, CDS ചെയർപേഴ്സൺ എം മാലതി, പഞ്ചായത്ത് സെക്രട്ടറി ബിജുകുമാർ ആർ, നവകേരളം കർമ്മപദ്ധതി റിസോഴ്സ് പേഴ്‌സൺമാരായ പി വി ദേവരാജൻ, പി ബാലചന്ദ്രൻ, വി ഇ ഒ പ്രസൂൺ എസ് കെ, രജിഷ കൃഷ്ണൻ, ഹരിതകർമ്മ സേന ഭാരവാഹികളായ വി വി രാജശ്രീ, ഷീന കെ, ഹരിത കർമ്മ സേന അംഗങ്ങൾ, സി ഡി എസ്, എ.ഡി.എസ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest