Categories
education entertainment local news

കാസർകോട് ജി.വി.എച്ച്.എസ്.എസ് ഫോർ ഗേൾസിലെ സുവർണ ജൂബിലി ആഘോഷം; വർണ്ണാഭമായി വിളംബര ജാഥ; നെല്ലിക്കുന്നിൽ ഇനി അരങ്ങേറുക വിവിധ കലാപരിപാടികൾ..

കാസർകോട്: നെല്ലിക്കുന്നിലെ കാസർകോട് ജി.വി.എച്ച്.എസ്.എസ് ഫോർ ഗേൾസിലെ ഒരു വർഷം നീണ്ടു നിന്ന സുവർണ ജൂബിലി ആഘോഷത്തിൻ്റെ സമാപന ചടങ്ങിനോടനുബന്ധിച്ച് വ്യാഴം വൈകിട്ട് നഗരത്തിൽ നടത്തിയ വിളംബര ഘോഷയാത്ര വർണാഭമായി. പുലിക്കുന്നിൽ നിന്നും ആരംഭിച്ച വിളംബര ഘോഷയാത്ര സോവനീർ കമ്മിറ്റി ചെയർമാൻ കെ.എം ഹനീഫ് ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് ഘോഷയാത്രയ്ക്ക് മുന്നിൽ ചെമനാട് വനിത കൂട്ടായ്മയുടെ ബാൻ്റ് മേളവും മുത്തു കുടയും വർണപകിട്ടേറി. ചിട്ടയാർന്ന ഘോഷയാത്രയിൽ സ്ക്കുളിലെ വിദ്യാർത്ഥിനികളും പൂർവ്വ വിദ്യാർത്ഥിനികളും രക്ഷിതാക്കളും അധ്യാപകരും അണിനിരന്നു. നഗരസഭ ചെയർമാൻ അബ്ബാസ് ബീഗം, പി.ടി.എ പ്രസിഡൻറ് റാഷിദ് പൂരണം, പ്രിൻസിപ്പൽ എം രാജീവൻ, എച്ച്.എം.പി സവിത, നഗരസഭ കൗൺസിലർമാരായ ഹേമലത ജെ ഷെട്ടി, വീണ അരുൺ ഷെട്ടി, എസ്എംസി ചെയർമാൻ ഹസൈനാർ തളങ്കര, പബ്ലിസിറ്റി ചെയർമാൻ ഷാഫി തെരുവത്ത്, ഒ എസ് എ പ്രസിഡൻ്റ് സാബിറ എവറസ്റ്റ്, ആർ എസ് ശ്രീജ, അനുശ്രീ, അബ്ദുൽ റഹ്മാൻ ബാങ്കോട്, സൂര്യനാരായണ ഭട്ട്, സി കെ മദനൻ, ഇസ്മായിൽ മാപ്പിള, റഹീം ചുരി, കെ.ടി അൻവർ, സതീഷ്, ഉമേഷ്, രഞ്ചിനി, അനസൂയ, മുജീബ്, വരുൺ എന്നിവർ അനുഗമിച്ചു. കാസർകോട് നഗരത്തിൽ വലിയ ബ്ലോക്കില്ലാത നിലയിൽ വിളംബര ജാഥ എസ്.ഐ യുടെ നേതൃത്വത്തിൽ പോലീസ് ഉദ്യോഗസ്ഥർ നിയന്ത്രിച്ചത് യാത്രക്കാർക്ക് ആശ്വാസമായി.

വെള്ളിയാഴ്ച വൈകീട്ട് ആറ് മണി മുതൽ വിവിധ കലാപരിപാടികളായ ഒപ്പന, തിരുവാതിര, കോൽക്കളി, സിനിമാറ്റിക് ഡാൻസ്, മാജിക് ഷോ, കരോക്കെ എന്നി വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറും. സമാപനദിവസമായ ശനിയാഴ്ച്ച രാവിലെ 10 മണിക്ക് അധ്യാപക സംഗമം സംഘടിപ്പിക്കും. ഉച്ചയ്ക്ക് ഒരു മണിക്ക് പൂർവ്വ വിദ്യാർത്ഥിനികളുടെ സംഗമം, വൈകീട്ട് 4 മണിക്ക് പൊതുസമ്മേളനം നടക്കും. വൈകിട്ട് ആറ് മണി മുതൽ വിദ്യാർത്ഥിനികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറും.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest