Categories
news

ഒത്തുകൂടി, പരസ്പരം ചാണകം വാരിയെറിഞ്ഞ് തമിഴ്നാട്ടിലെ ഗുമതപുരം; ഇത് സ്പാനിഷ് ലാ ടൊമാറ്റിനയുടെ ഇന്ത്യന്‍ വേര്‍ഷൻ

പുരോഹിതനെത്തി പൂജ നടത്തിയ ശേഷം ചാണകം തുറസായ സ്ഥലത്ത് കൂട്ടിയിടും. ഇതിന് ശേഷം ജനങ്ങള്‍ പരസ്പരം ചാണകം വാരിയെറിയും.

പരസ്പരം ചാണകം വാരിയെറിഞ്ഞ് ഗോരെഹബ്ബ ഉത്സവം ആഘോഷിച്ച് തമിഴ്നാട്ടിലെ ഗുമതപുരം. പ്രശസ്ത സ്പാനിഷ് ഉത്സവമായ തക്കാളി പരസ്പരം വാരിയെറിയുന്ന സ്പാനിഷ് ലാ ടൊമാറ്റിനയുടെ ഇന്ത്യന്‍ വേര്‍ഷനാണ് ഗോരെഹബ്ബ. തമിഴ്നാട്- കര്‍ണാടക അതിര്‍ത്തിയിലെ ഗുമതപുരത്ത് ബീരേശ്വര ക്ഷേത്രത്തിന് സമീപം ഗ്രാമവാസികള്‍ ചാണകം ശേഖരിക്കുകയും പിന്നീട് പരസ്പരം ചാണകം എറിയുകയും ചെയ്യും.

ദീപാവലി ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് വേറിട്ട ഈ ആഘോഷം. പശുക്കളുള്ള വീടുകളിലെത്തി ചാണകം ശേഖരിച്ച് ട്രക്കുകളില്‍ ഗുമതാപുര ഗ്രാമത്തിലെ ക്ഷേത്രത്തിലെത്തും. പിന്നീട് പുരോഹിതനെത്തി പൂജ നടത്തിയ ശേഷം ചാണകം തുറസായ സ്ഥലത്ത് കൂട്ടിയിടും. ഇതിന് ശേഷം ജനങ്ങള്‍ പരസ്പരം ചാണകം വാരിയെറിയും.

രോഗങ്ങള്‍ മാറാന്‍ ചാണകം കൊണ്ടുള്ള ഏറ് നല്ലതാണെന്നും ചാണകത്തിന് ഒട്ടേറെ ആരോഗ്യ ഗുണങ്ങള്‍ ഉണ്ടെന്നുമാണ് ഇവിടുത്തെ വിശ്വാസം. ഗോരെഹബ്ബ ഉല്‍സവം കാണാന്‍ ഒട്ടേറെ പേര്‍ ഇവിടെ എത്താറുണ്ട്.

ഗ്രാമദൈവമായ ബീരേശ്വര സ്വാമിയുടെ പ്രീതിക്കായാണ് ഉത്സവം ആഘോഷിക്കുന്നത്. പുരുഷന്‍മാരാണ് പ്രധാനമായും ഈ ആഘോഷത്തില്‍ പങ്കെടുക്കുന്നത്. എല്ലാ വര്‍ഷവും ദീപാവലിയോടനുബന്ധിച്ച് നടക്കുന്ന ഈ ഉത്സവത്തില്‍ ജാതിമത ഭേദമന്യേ നൂറുകണക്കിന് ആളുകള്‍ പങ്കെടുക്കുന്നു.

0Shares

Leave a Reply

Your email address will not be published. Required fields are marked *