Categories
entertainment national news

ഗം ഗം ഗണേശ റിലീസിന് ഒരുങ്ങുന്നു; ആനന്ദ് ദേവെരകൊണ്ട നായകൻ, ആക്ഷനും ഹ്യൂമറിനും പ്രാധാന്യം ഉള്ള ചിത്രം

ദൊരസാനി എന്ന ചിത്രത്തിലൂടെ 2019ല്‍ ആയിരുന്നു ആനന്ദ് ദേവരകൊണ്ട നായകനായി അരങ്ങേറിയത്

ആനന്ദ് ദേവെരകൊണ്ട നായകനാകുന്ന പുതിയ ചിത്രം ഗം ഗം ഗണേശ റിലീസിന് ഒരുങ്ങിയിരിക്കുകയാണ്. സംവിധാനം നിര്‍വഹിക്കുന്നത് ഉദയ് ബൊമ്മിസെട്ടിയാണ്. നായികയായി എത്തുന്നത് പ്രഗതി ശ്രിവാസ്തവയാണ്. ചിത്രത്തിന് യു.എ സര്‍ട്ടഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ആക്ഷനും ഹ്യൂമറിനും പ്രാധ്യാന്യമുള്ളതാണ് ചിത്രം. മെയ് 31നാണ് റിലീസ് ചെയ്യുക.

ഛായാഗ്രാഹണം നിര്‍വഹിക്കുക ആദിത്യ ജവ്വദിയാണ്. ബേബി എന്ന വമ്പന്‍ ഹിറ്റിന് ശേഷമാണ് ഗം ഗം ഗണേശ എന്ന സിനിമയുമായി ആനന്ദ ദേവെരകൊണ്ട എത്തുന്നത്. സായ് രാജേഷ് നീലമായിരുന്നു ബേബി സംവിധാനം ചെയ്‌തത്. തിരക്കഥയും സായ് രാജേഷ് നീലമായിരുന്നു. കമിംഗ് ഓഫ് ഏജ് റൊമാന്റിക് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രം ജൂലൈ 14നാണ് തിയറ്ററുകളില്‍ എത്തിയത്.

ആനന്ദ് ദേവെരകൊണ്ട നായകനായി 100 കോടിക്ക് അടുത്ത് നേടി തെലുങ്ക് പ്രേക്ഷകരെ വിസ്മയിപ്പിച്ചിരുന്നു ബേബി. ശ്രീനിവാസ് കുമാര്‍ നൈദുവാണ് ബേബി സിനിമ നിര്‍മിച്ചത്. എം.എന്‍ ബല്‍റെഡ്ഡി ബേബി സിനിമയുടെ ഛായാഗ്രാഹണം നിര്‍വഹിച്ചു. വൈഷ്ണവി ചൈതന്യ ആനന്ദിൻ്റെ നായികയായി ചിത്രത്തില്‍ എത്തിയപ്പോള്‍ വിരാജ് അശ്വിന്‍, നാഗേന്ദ്ര ബാബു, ലിറിഷ കുനപ്പറെഡ്ഡി, ഹര്‍ഷ ചെമുഡു, സാത്വിക് ആനന്ദ്, സായ് പ്രസാദ് എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തി.

ദൊരസാനി എന്ന ചിത്രത്തിലൂടെ 2019ല്‍ ആയിരുന്നു ആനന്ദ് ദേവരകൊണ്ട നായകനായി അരങ്ങേറിയത്. മിഡില്‍ ക്ലാസ് മെലഡീസ്, ഹൈവേ എന്നിവയിലും ആനന്ദ് ദേവെരകൊണ്ട നായകനായി വേഷമിട്ടു. പ്രമേയത്തിലെ തെരഞ്ഞെടുപ്പാണ് ആനന്ദിൻ്റെ മറ്റ് താരങ്ങളില്‍ നിന്ന് വേറിട്ട് നിര്‍ത്തുന്നത്. ഒന്നിനൊന്ന് വ്യത്യസ്ത വേഷങ്ങളാണ് ഓരോ സിനിമയിലും ആനന്ദ് ദേവെരകൊണ്ട അവതരിപ്പിക്കുന്നത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest