Categories
Kerala local news news

ജില്ലയിലെ 46 തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാർഷികപദ്ധതി ഭേദഗതികൾക്ക് അംഗീകാരം

കാസർഗോഡ്: ഗ്രാമപഞ്ചായത്തുകൾ ബ്ലോക്ക് പഞ്ചായത്തുകൾ നഗരസഭകൾ ഉൾപ്പെടെ കാസർകോട് ജില്ലയിലെ 46 തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതി ഭേദഗതികൾക്ക് ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നൽകി. മഞ്ചേശ്വരം ബ്ലോക്കിലും നീലേശ്വരം ബ്ലോക്കിലും ഡബിൾ ചേംബർ ഇൻസിനേറ്ററുകൾ സ്ഥാപിക്കുന്നതിനും അനുമതിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖർ, ഡി.പി.സി അംഗങ്ങളായ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാരായ എസ് എൻ സരിത, എം മനു, ഗീതാകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ ഗോൾഡൻ അബ്ദുൽ റഹ്മാൻ, ജാസ്മിൻ കബീർ, ഫാത്തിമത്ത് ഷംന, എം കമലാക്ഷി, ജമീല ഇബ്രാഹിം, അഡ്വ. സി രാമചന്ദ്രൻ,
എം. റീത്ത, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എസ്. ശ്യാമലക്ഷ്മി, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിൻറ് ഡയറക്ടർ ജി.സുധാകരൻ, ജില്ലാ പ്ലാനിംഗ് ഓഫീസർ ടി രാജേഷ് സംസാരിച്ചു. ത്രിതല പഞ്ചായത്ത് നഗരസഭാ അധ്യക്ഷന്മാർ, സെക്രട്ടറിമാർ, നിർവഹണ ഉദ്യോഗസ്ഥർ തുടങ്ങിയവര്‍ പങ്കെടുത്തു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest