Categories
മാണിക്കോത്ത് ഗവൺമെന്റ് യു.പി സ്കൂൾ ‘കിളിക്കൂട്ടം’ സവാസ ക്യാമ്പ് ആരംഭിച്ചു; അജാനൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.സബീഷ് ഉദ്ഘാടനം ചെയ്തു
Trending News


കാഞ്ഞങ്ങാട്: മാണിക്കോത്ത് കല്ലട്ര അബ്ദുൽ ഖാദർ ഹാജി മെമ്മോറിയൽ ഗവൺമെന്റ് ഫിഷറീസ് യു.പി സ്കൂൾ ദ്വിദിന സഹവാസ ക്യാമ്പ് ‘കിളിക്കൂട്ടം’ ആരംഭിച്ചു. ഫെബ്രുവരി 1,2 തീയതികളിലായി നടക്കുന്ന സഹവാസ ക്യാമ്പിൻ്റെ ഉദ്ഘാടനം അജാനൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. സബീഷ് നിർവഹിച്ചു. അജാനൂർ ഗ്രാമ പഞ്ചായത്ത് വാർഡ് അംഗം ഷക്കീല ബദറുദ്ദീൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വച്ച് കോട്ടച്ചേരി സർവീസ് സഹകരണ ബാങ്ക് സ്കൂളിന് നൽകുന്ന പത്രത്തിൻ്റെ വിതരണ ഉദ്ഘാടനവും നടന്നു. ബാങ്ക് പ്രസിഡണ്ട് എം. രാഘവൻ പത്രം കൈമാറി. സഹവാസ ക്യാമ്പിന് ആവശ്യമായ സാമ്പത്തിക സഹായം കൈമാറൽ ഖാലിദ് എം. എൻ, മുഹമ്മദ് കുഞ്ഞി എന്നിവർ നിർവഹിച്ചു.
Also Read

സ്കൂൾ പ്രധാന അധ്യാപിക ടി. ഷൈലജ ഏറ്റുവാങ്ങി. ബി.പി.സി ബേക്കൽ ബി.ആർ.സി കെ.എം.ദിലീപ് കുമാർ, എസ്.എം.സി ചെയർമാൻ അശോകൻ മാണിക്കോത്ത്, കോട്ടച്ചേരി സർവീസ് സഹകരണ ബാങ്ക് അസിസ്റ്റന്റ് സെക്രട്ടറി കെ. വിശ്വനാഥൻ, മദർ പി.ടി.എ പ്രസിഡണ്ട് സന്ധ്യ മാണിക്കോത്ത്, എന്നിവർ സംസാരിച്ചു. സ്കൂൾ പ്രധാന അധ്യാപിക ടി.ശൈലജ സ്വാഗതവും ക്യാമ്പ് ഡയറക്ടർ എം. രമേശൻ നന്ദിയും പറഞ്ഞു. തുടർന്ന് രാഹുൽ ഉദിനൂരിൻ്റെ നേതൃത്വത്തിൽ കളിയൊരുക്കവും അനു. ഇ, ഹിമ ഇ.വി എന്നിവരുടെ നേതൃത്വത്തിൽ പാട്ടിൻ്റെ പാലാഴിയും ഷൈജു ബിരിക്കുളം ഇംഗ്ലീഷ് ക്ലാസും ഷീന. കെ നിർമ്മാണ കളരിയും സുരേഷ് സി.പി. ഗണിത ക്ലാസും രമേഷ് പുതിയറക്കൽ മാനത്തെ വിസ്മയങ്ങൾ എന്ന വിഷയവും കൈകാര്യം ചെയ്തു. ക്യാമ്പ് ഞായറാഴ്ച സമാപിക്കും.

Sorry, there was a YouTube error.